Gold Rate Today: ആശ്വാസത്തിന് വകയില്ല! വീണ്ടും 74,000 കടന്ന് സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate Today August 23: കഴിഞ്ഞ ഏതാനും നാളുകളായി ചെറുതായെങ്കിലും താഴോട്ട് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കുതിച്ചുയർന്നത്. വിവാഹ സീസൺ അടുത്തിരിക്കെ, ഈ വില വർധനവ് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്.
തിരുവനന്തപുരം: സ്വര്‍ണാഭരണ പ്രേമികളെ നിരാശരാക്കിക്കൊണ്ട് സ്വർണ വിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ഏതാനും നാളുകളായി ചെറുതായെങ്കിലും താഴോട്ട് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കുതിച്ചുയർന്നത്. വിവാഹ സീസൺ അടുത്തിരിക്കെ, ഈ വില വർധനവ് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്.
ഇന്ന് സ്വർണത്തിന് ഒറ്റയടിക്ക് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,520 രൂപയിലെത്തി. ഇന്നലെ 73,720 രൂപയായിരുന്നു ഒരു പവൻ വാങ്ങാൻ നൽകേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ വർധിച്ച് 9,315 രൂപയുമായി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 8നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 75,760 രൂപയായിരുന്നു വില. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന നിരക്കിൽ സ്വർണം എത്തുന്നത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ തന്നെ വില താഴോട്ടിറങ്ങി.
ALSO READ: ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; എത്ര രൂപ ലഭിക്കും?
ഓഗസ്റ്റ് 12ന് 74,360 രൂപയിലെത്തിയ സ്വർണവില, സാധാരണക്കാർക്ക് പ്രതീക്ഷ നൽകികൊണ്ട് പിന്നീട് അങ്ങോട്ട് കുറയുകയായിരുന്നു. ഇടയിൽ ചെറിയ ചാഞ്ചാട്ടങ്ങളെല്ലാം ഉണ്ടായെങ്കിലും ഇന്നലെ (ഓഗസ്റ്റ് 22) സ്വർണ വില 73,720 രൂപയിൽ എത്തി. ഇതാണ് വീണ്ടും ഒറ്റയടിക്ക് വർധിച്ച് 74,520 രൂപയായത്.