Kerala Gold Rate: സ്വർണവില വീണ്ടും മേലോട്ട്; ഇന്ന് 400 രൂപ കൂടി, നോക്കാം ഇന്നത്തെ നിരക്ക്
Kerala Gold Rate Today August 26 2025: കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് വർധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,840 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതേസമയം, ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9,355 രൂപയാണ്.
ഓഗസ്റ്റ് എട്ടാം തീയതി ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയിൽ എത്തിയ ശേഷം, അടുത്ത ദിവസങ്ങളിൽ സ്വർണ വില 2,300 രൂപയോളം കുറഞ്ഞിരുന്നു. കുറഞ്ഞും കൂടിയും കാര്യമായി മാറ്റമില്ലാതെ നിലനിന്നിരുന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്.
ഈ മാസം ഒന്‍പതാം തീയതി മുതലാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. അടുത്ത പന്ത്രണ്ട് ദിവസത്തിനിടെയാണ് വില 2,300 രൂപയോളം കുറഞ്ഞത്.
ALSO READ: ആശ്വാസത്തോടെ ഓണമുണ്ണാം; വെളിച്ചെണ്ണ വില കുറഞ്ഞു, തേങ്ങ വിലയും താഴേക്ക്
ഈ മാസം തുടങ്ങുമ്പോൾ 73,200 രൂപയായിരുന്നു സ്വർണ വില. ആദ്യ വാരം തന്നെ 2,500 രൂപയിൽ കൂടുതൽ സ്വർണ വില വർധിച്ചതിന് ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് ഉൾപ്പടെയുള്ള ഘടകങ്ങളാണ് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.