Kerala Gold Rate today: സ്വർണ്ണത്തിന്റെ ലക്ഷ്യം എന്ത്? ഇന്നത്തെ നിരക്ക് ഞെട്ടിക്കും
Kerala Gold Rate today january 19: കഴിഞ്ഞ ദിവസത്തേക്കാൾ 1400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. അതായത് ആഴ്ച്ചയുടെ ആരംഭത്തിൽ തന്നെ 1400 രൂപ കൂട്ടിയാണ് സ്വർണത്തിന്റെ പോക്ക്....

Kerala Gold Rate
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണത്തിന്റെ വില ഇന്നും കൂടി. കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ വില 105550 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 1400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. അതായത് ആഴ്ച്ചയുടെ ആരംഭത്തിൽ തന്നെ 1400 രൂപ കൂട്ടിയാണ് സ്വർണത്തിന്റെ പോക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 106840 രൂപയാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,355 രൂപയാണ്. മാസത്തിന്റെ തുടക്കത്തിൽ 12,380 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്.
സാധാരണക്കാരെ സംബന്ധിച്ച് ഇതിനോടകം തന്നെ സ്വർണം ഒരു കിട്ടാഖനിയായി മാറിയിരിക്കുകയാണ്. സ്വർണ്ണ പ്രേമികളെ സംബന്ധിച്ചും സ്വർണത്തിന് നിരക്ക് ഇത്തരത്തിൽ നിലയില്ലാതെ ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആഗോള കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിക്കാത്തപ്പോഴും ഇന്ത്യയിൽ വില അകാരണമായി ഉയരുകയാണ്.
ഇന്ത്യയിൽ നിലവിൽ സ്വർണത്തിന്റെ വില ഇത്തരത്തിൽ ഉയരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് രൂപയുടെ മൂല്യ തകർച്ചയാണ്. ഇന്ത്യന്‍ രൂപ ആഗോള വിപണിയില്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.66 എന്നതിലേക്ക് ഉയര്‍ന്നത് നിക്ഷേപകരില്‍ ഉള്‍പ്പെടെ ആശങ്ക സൃഷ്ടിച്ചു. രൂപയുടെ മൂല്യത്തിന് പുറമേ ഇറാൻ യുഎസ് സംഘർഷം ട്രംപി്‍ന്റെ ഗ്രീൻലാൻഡ് പദ്ധതി, യുക്രൈൻ റഷ്യ യുദ്ധം തുടങ്ങിയ വിവിധ കാരണങ്ങളും സ്വർണ്ണത്തിന്റെ നിരക്കിനെ സ്വാധീനിക്കുന്നു.