AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate Today: പൊന്ന് വാങ്ങാന്‍ ഇതാണ് മക്കളേ ബെസ്റ്റ് ടൈം; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on June 9 Tuesday: ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയതോടെ യുഎസ് ഡോളര്‍ സൂചികയും കരുത്താര്‍ജ്ജിച്ചു. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തിനും ആക്കംക്കൂട്ടും. പണപ്പെരുപ്പം തടയാനായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും നിലവില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന സ്വര്‍ണത്തെ താഴോട്ട് വലിക്കുന്നു.

Kerala Gold Rate Today: പൊന്ന് വാങ്ങാന്‍ ഇതാണ് മക്കളേ ബെസ്റ്റ് ടൈം; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 09 Jun 2026 | 08:17 AM

സര്‍വ്വ റെക്കോഡുകളും ഭേദിച്ച് മുന്നേറിയ സ്വര്‍ണത്തെ കണ്ട് അമ്പരന്ന മലയാളികളിപ്പോള്‍, എന്നാലും എന്റെ പൊന്നിന് ഇതെന്ത് പറ്റി എന്ന് ചോദിക്കുകയാണ്. ആഭരണങ്ങള്‍ വാങ്ങാന്‍ സമയവും സന്ദര്‍ഭവും നോക്കി കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് എല്ലാ ദിവസവും ഇപ്പോള്‍ സ്വര്‍ണത്തിന്റെ വരവ്. വൈകാതെ 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വിലയെത്തുമെന്ന സൂചനകളും വിപണിയില്‍ നിന്നെത്തുന്നുണ്ട്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,332 ഡോളര്‍ വിലയുണ്ടെങ്കിലും ഇന്നും കേരളത്തില്‍ കാര്യമായ വിലക്കയറ്റമില്ല. കഴിഞ്ഞ ദിവസം 4,310 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. രാവിലെ 4,352 ഡോളര്‍ വരെ നിരക്കുയര്‍ന്നിരുന്നു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയായിരുന്നു. ഇതാണ് രാജ്യാന്തര വിപണിയില്‍ മുന്നേറ്റം സംഭവിക്കുന്നതിന് കാരണമായത്.

ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയതോടെ യുഎസ് ഡോളര്‍ സൂചികയും കരുത്താര്‍ജ്ജിച്ചു. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തിനും ആക്കംക്കൂട്ടും. പണപ്പെരുപ്പം തടയാനായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും നിലവില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന സ്വര്‍ണത്തെ താഴോട്ട് വലിക്കുന്നു.

കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളര്‍, ബോണ്ട് യീല്‍ഡ്, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയെല്ലാം ശക്തിപ്പെടും. യുഎസ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും പലിശ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കുന്നു. പലിശ നിരക്ക് ഉയരുന്നത് സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയ്ക്കും. മറ്റ് നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്നതാണ് ഇതിന് കാരണം.

ദുബായിലും സ്വര്‍ണവിലയില്‍ ഇടിവ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ലോകമാകെ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. സ്വര്‍ണത്തില്‍ നേരിയ ആശ്വാസം കാണുന്നുണ്ടെങ്കിലും എണ്ണവില ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കും. ഇന്ത്യയില്‍ സ്വര്‍ണവില കുറയുന്നതിനോടൊപ്പം ദുബായിലും നേരിയ ഇടിവ് നേരിടുന്നുണ്ട്. യുഎസ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയും, പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാരണം കഴിഞ്ഞ ദിവസവും ദുബായിലെ സ്വര്‍ണവിലയും കുറഞ്ഞു.

Also Read: Gold Rate Forecast: ഇതുവരെ കണ്ടത് സാമ്പിള്‍; സ്വര്‍ണവില എല്ലാ റെക്കോഡും കടക്കും

കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായിരുന്നു ദുബായിലെ വില. 521.75 ദിര്‍ഹത്തില്‍ നിന്നാണ് 519 ലേക്ക് താഴ്ന്നത്. ഒരു മാസത്തിനിടെ ദുബായിലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 48.5 ദിര്‍ഹത്തിന്റെ ഇടിവാണ്. വില ഇനിയും കുറയുമെന്ന് തന്നെയാണ് പ്രതീക്ഷ.

സ്വര്‍ണവില 1 ലക്ഷത്തിനും താഴേക്കെത്തും

പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമാകുമ്പോഴും സ്വര്‍ണത്തിന്റെ കാര്യത്തില്‍ പേടിക്കാനില്ലെന്ന വിവരമാണ് വിപണിയില്‍ നിന്നെത്തുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ആരംഭിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന ആശങ്കകളുമാണ് സ്വര്‍ണവില നിയന്ത്രിക്കാന്‍ കാരണമാകുന്നത്.

ഇതേസ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും ഇടിയുമെന്നാണ് വിദഗ്ധരുടെ പക്ഷം. പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്ന് ഫോറെക്‌സ് ഡോട്ട് കോമിലെ മാര്‍ക്കറ്റ് അനലിസ്റ്റായ ഫവാദ് റസാഖ്‌സാദ പറയുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1 ലക്ഷം രൂപയ്ക്ക് താഴേക്കും വിലയെത്തും.

English Summary

The gold price in Kerala on June 9 has attracted the attention of jewellery buyers. With favorable market trends, many consumers may find this a suitable time to purchase gold jewellery and make investment decisions.

Follow Us