AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പിടികിട്ടില്ല പൊന്നിനെ! ഇങ്ങനെ പോയാൽ…; ഇന്നത്തെ സ്വർണവില അറിയാം

Kerala Gold Rate Today On October 7th: ഒരു ​ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 11,185 രൂപയാണ്. 115 രൂപ വർദ്ധിച്ചാണ് 11070ത്തിൽ നിന്ന് 11,185ത്തിലേക്ക് എത്തിയ്ത്. സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ സ്വർണവില.

Kerala Gold Rate: പിടികിട്ടില്ല പൊന്നിനെ! ഇങ്ങനെ പോയാൽ…; ഇന്നത്തെ സ്വർണവില അറിയാം
Kerala Gold RateImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 07 Oct 2025 10:04 AM

തിരുവനന്തപുരം; സംസ്ഥാനത്ത് കൈവിട്ട് സ്വർണവില. ഇന്ന് ഒറ്റദിവസം കൊണ്ട് 920 രൂപയാണ് പവന് വർധിച്ചത്. ഇതോടെ 88,000ത്തിൽ നിന്ന് ഒരു പവൻ്റെ വില 89,480ത്തിലേക്ക് കുതിച്ചു. സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ സ്വർണവില. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും നൽകുമ്പോൾ ഏകദേശം 95000ത്തിന് അടുത്താണ് ഇന്ന് ഒരു പവന് നൽകേണ്ടി വരിക.

അതേസമയം, ഒരു ​ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 11,185 രൂപയാണ്. 115 രൂപ വർദ്ധിച്ചാണ് 11070ത്തിൽ നിന്ന് 11,185ത്തിലേക്ക് എത്തിയത്. ഈ മാസം സ്വർണവ്യാപാരം തുടങ്ങിയത് തന്നെ 87000 എന്ന നിരക്കിലാണ്. പിന്നീട് ഒക്ടോബർ മൂന്നിന് 86,560 ത്തിലേക്ക് എത്തിയെങ്കിലും വീണ്ടും വില ഉയരുന്നതാണ് കാണാൻ കഴിഞ്ഞത്. ഇന്നിപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം വിപണി കീഴടക്കിയിരിക്കുന്നത്.

ഇന്നലെയാണ് ഒരു ​ഗ്രാമിൻ്റെ വില 11000 കടന്നത്. വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ വില വർദ്ധന. ഇങ്ങനെ പോയാൽ സ്വർണവില ഒരു ലക്ഷത്തിന് അടുത്തെത്താൻ അധികം നാൾവേണ്ടിവരില്ല. കാരണം ഇന്നത്തെ വില വച്ച് കണക്കാക്കുമ്പോൾ 520 രൂപ കൂടി വർദ്ധിച്ചാൽ ഒരു പവൻ സ്വർണത്തിൻ്റെ വില 90,000ത്തിലേക്ക് എത്തും.

രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില തീരുമാനിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുക. യുഎസ് ഗവൺമെന്റിന്റെ അടച്ചുപൂട്ടലും വില കുത്തനെ ഉയരുന്നതിന് വലിയ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വർണവിലയിൽ കുതിപ്പ് തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.