AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആശ്വസിക്കാം! ഉയരങ്ങളിലേക്ക് കുതിക്കാതെ സ്വര്‍ണവില

Gold Price in Kerala August 18: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇത് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ചെറുതായെങ്കിലും ഒന്ന് കുറഞ്ഞത്. ആ വിലയില്‍ തന്നെയാണ് ഇന്നത്തെയും വ്യാപാരം നടക്കുക.

Kerala Gold Rate: ആശ്വസിക്കാം! ഉയരങ്ങളിലേക്ക് കുതിക്കാതെ സ്വര്‍ണവില
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 18 Aug 2025 | 09:59 AM

ചിങ്ങ മാസം വന്നെത്തിയത് ആശ്വാസവുമായാണ്. കഴിഞ്ഞ കുറേ നാളുകളായി കുതിപ്പ് നടത്തിയ സ്വര്‍ണം ചിങ്ങ മാസത്തില്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്ക് ആശ്വാസമാകുമെന്ന വിലയിരുത്തല്‍ വ്യാപാരികള്‍ക്കും ഗുണഭോക്താക്കള്‍ക്കുമെല്ലാം ഉണ്ടായിരുന്നു. അതിന് ഒട്ടും തന്നെ മാറ്റം വരുത്താതെയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില എത്തിയിരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇത് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ചെറുതായെങ്കിലും ഒന്ന് കുറഞ്ഞത്. ആ വിലയില്‍ തന്നെയാണ് ഇന്നത്തെയും വ്യാപാരം നടക്കുക.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയാണ്. ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയും സ്വര്‍ണവില മാറിയില്ലെന്ന കാര്യം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നു.

Also Read: Kerala Gold Rate: ചിങ്ങത്തിൽ സ്വർണവില കുറയുമോ?

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9,275 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ 10,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരുന്നു.