Kerala Gold Rate: തൊട്ടാൽ പൊള്ളും! വീണ്ടും റെക്കോർഡ് തകർത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate on April 16: കഴിഞ്ഞ ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം വീണ്ടും സ്വർണ വില 70,000 രൂപ കടന്നു.

Kerala Gold Rate: തൊട്ടാൽ പൊള്ളും! വീണ്ടും റെക്കോർഡ് തകർത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

16 Apr 2025 10:14 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. കഴിഞ്ഞ ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം വീണ്ടും സ്വർണ വില 70,000 രൂപ കടന്നു. ഇന്ന് ഒരു പവന് 700 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 70,520 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 280 രൂപ കുറഞ്ഞ് വില 69,760 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്.

ഒരു ഗ്രാമിന് ഇന്ന് 95 രൂപ വർധിച്ച് 8815 രൂപയിലാണ് കച്ചവടം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം വിലയിൽ നേരിയ ഇടിവുണ്ടായത് ആഭരണപ്രേമികൾക്ക് അല്പം ആശ്വാസം നൽകിയിരുന്നു. ഏപ്രില്‍ 12നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 70,000 കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,160 രൂപയായിരുന്നു. തുടർച്ചയായ രണ്ട് ദിവസം ഇതേ നിലയിൽ തുടർന്നതിന് പിന്നാലെ വിഷു ദിനമായ ഏപ്രിലിന് വിലയിൽ നേരിയ ഇടിവുണ്ടായി. എങ്കിലും വില 70000ത്തിൽ നിന്നും കുറഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെ വീണ്ടും സ്വർണവിലയിൽ 280 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതാണ് വീണ്ടും ഒറ്റയടിക്ക് വർധിച്ചിരിക്കുന്നത്.

ALSO READ: സമ്പാദിച്ച് തുടങ്ങിയോ? തുടക്കക്കാർക്ക് ഈ തെറ്റുകൾ സംഭവിക്കാം, പരിഹരിക്കാൻ വഴിയുണ്ട്‌

ഏപ്രിൽ മാസം ആരംഭിക്കുമ്പോൾ ഒരു പവന് 68,080 രൂപയായിരുന്നു വിപണി വില. അടുത്ത ദിവസം ഇതേ വിലയിൽ തുടർന്ന ശേഷം മൂന്നാം ദിവസം വിലയിൽ 400 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തുടർന്ന്, വില 1,280 രൂപ കുറഞ്ഞ് 67,200 രൂപയിലെത്തി. പിന്നാലെ അടുത്ത നാല് ദിവസം കൊണ്ട് 1,400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ എട്ടിനാണ്. അന്ന് ഒരു പവന് 65,800 രൂപയായിരുന്നു വില. തുടർന്ന്, അടുത്ത ദിവസം തന്നെ വില വീണ്ടും വർധിച്ചു. നാല് ദിവസം കൊണ്ട് കൂടിയത് 4,360 രൂപയാണ്. അങ്ങനെ ഏപ്രിൽ 12ന് സ്വർണവില 70,160 രൂപയിൽ എത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും