Welfare Pension: വരുമാന സര്‍ട്ടിഫിക്കറ്റല്ല, വിധവ പെന്‍ഷന്‍കാര്‍ ഈ രേഖ സമര്‍പ്പിക്കണം
Kerala welfare pension Income Certificate Submission Last Date: ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവര്‍ക്ക്, അത് ചെയ്യാന്‍ 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വരുമാന സര്‍ട്ടിഫിക്കറ്റ് എല്ലാവരും ഹാജരാക്കേണ്ടതാണ്. രേഖ സമര്‍പ്പിക്കാന്‍ സാധിക്കാതെ വരുന്നവരുടെ പെന്‍ഷന്‍ തടയരുതെന്ന നിര്‍ദേശവും സര്‍ക്കാര്‍ വകുപ്പിന് നല്‍കിയിട്ടുണ്ട്.
ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവര്‍ക്ക്, അത് ചെയ്യാന്‍ 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയായിരുന്നു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നത്.
2026 ജൂണ്‍ 30 വരെയാണ് നിലവില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭൂനികുതി രസീത് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്.
Also Read: Atal Pension Yojana: മാസം 5000 രൂപ വരെ പെൻഷൻ, അഞ്ച് വർഷം കൂടി തുടരും; അപേക്ഷിക്കേണ്ടത് ഇങ്ങനെ
എന്നാല്‍ വിധവ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് പകരം സമര്‍പ്പിക്കേണ്ടത് മറ്റൊരു രേഖയാണ്. അവര്‍ പുനര്‍വിവാഹിതരല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം സമര്‍പ്പിക്കാന്‍.
അതേസമയം, കേരളത്തിലെ 62 ലക്ഷത്തിലധികം ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന് വേണ്ടി തെരഞ്ഞെടുത്തവരാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ളത്.