AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budget 2026: ഇന്ദിരയുടെ ‘കറുത്ത ബജറ്റ്’; 1973 ലെ ബജറ്റിന് എന്ത് സംഭവിച്ചു?

Why is the Union Budget of 1973 called India's 'Black Budget': 1973-74 കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ കറുത്ത ബജറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ധനമന്ത്രി യശ്വന്ത്‌റാവു ബി ചവാനാണ് ഈ ബജറ്റ് അവതരിപ്പിച്ചത്.

Budget 2026: ഇന്ദിരയുടെ ‘കറുത്ത ബജറ്റ്’; 1973 ലെ ബജറ്റിന് എന്ത് സംഭവിച്ചു?
ഇന്ദിരാഗാന്ധി Image Credit source: Evening Standard/Getty Images
Shiji M K
Shiji M K | Published: 24 Jan 2026 | 10:45 AM

ഇന്ത്യയിലെ ബജറ്റുകളില്‍ പലതും എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് കടന്നുപോകാറുണ്ട്. ദീര്‍ഘനേരമുള്ള ബജറ്റ് അവതരണം, കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചവര്‍ തുടങ്ങി ഒട്ടേറെ റെക്കോഡുകളും ബജറ്റുമായി ബന്ധപ്പെട്ടുണ്ട്. എന്നാല്‍ ബജറ്റില്‍ സന്തോഷം നല്‍കുന്നു, അല്ലെങ്കില്‍ വിജയങ്ങള്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്, ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു കറുത്ത ബജറ്റും പിറന്നിട്ടുണ്ട്.

1973-74 കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ കറുത്ത ബജറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ധനമന്ത്രി യശ്വന്ത്‌റാവു ബി ചവാനാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. ഉയര്‍ന്ന ധനക്കമ്മി മൂലമാണ് ഈ ബജറ്റിന് കറുത്ത ബജറ്റ് എന്നൊരു പേര് ലഭിച്ചത്.

എങ്ങനെ കറുപ്പായി?

550 കോടിയുടെ ധനക്കമ്മിയാണ് അന്ന് രാജ്യം നേരിട്ടത്. സര്‍ക്കാര്‍ സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും തമ്മിലുള്ള അന്തരത്തെയാണ് ധനക്കമ്മി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 1973-74ലെ ബജറ്റ്, സാമ്പത്തിക സ്ഥിരതയെയും, വര്‍ധിച്ചുവരുന്ന ചെലവുകളെയും കൈകാര്യം ചെയ്യാനുള്ള സര്‍ക്കാരിന്റെ കഴിവിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. എന്നാല്‍ ഇതൊരിക്കലും ഒറ്റദിവസം കൊണ്ട് സംഭവിച്ചതല്ല.

കറുത്ത ബജറ്റിന് മുമ്പുള്ള കാലം

1973-74 ബജറ്റിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പ് കടുത്ത സമ്മര്‍ദത്തിനിടയിലാണ്. 1971ല്‍ പാകിസ്ഥാനുമായി നടന്ന യുദ്ധം സര്‍ക്കാരിന്റെ പ്രതിരോധ ചെലവുകള്‍ ഇരട്ടിയാക്കി. യുദ്ധാനന്തരം ഇന്ത്യക്ക് 10 ദശലക്ഷത്തിലധികം ആളുകളെയാണ് പുനരധിവസിപ്പിക്കേണ്ടി വന്നത്. ഇതിനെ പൊതുചെലവിലേക്കാണ് ഉള്‍പ്പെടുത്തിയിരുന്നത്.

കൂടാതെ, 1972ല്‍ ഇന്ത്യ കടന്നുപോയത് കടുത്ത വരള്‍ച്ചയിലൂടെയാണ്. ഇതോടെ കാര്‍ഷിക ഉത്പാദനം കുത്തനെ ഇടിഞ്ഞു, ഭക്ഷ്യക്ഷാമം നേരിട്ടു, വിലക്കയറ്റമുണ്ടായി. നഗരങ്ങളില്‍ വൈദ്യുതി ക്ഷാമവും തൊഴിലില്ലായ്മയും വര്‍ധിക്കുകയും ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഒപെക് എണ്ണം ഉപരോധവും മൂലം 1973 ല്‍ എണ്ണ പ്രതിസന്ധിയും രാജ്യത്തിന് അനുഭവിക്കേണ്ടി വന്നു. എണ്ണവിലയില്‍ സംഭവിച്ചത് റെക്കോഡ് വര്‍ധനവായിരുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയ്ക്ക് അക്കാര്യത്തിലും ചെലവ് വര്‍ധിച്ചു. ഇത് പണപ്പെരുപ്പം വര്‍ധിക്കുന്നതിനും വിദേശനാണ്യ കരുതല്‍ ശേഖരം സമ്മര്‍ദത്തിലാക്കുന്നതിനും വഴിവെച്ചു.

Also Read: Budget 2026: ഭക്ഷണ സാധനങ്ങളും ഭവന നിര്‍മാണവും താങ്ങാനാകും; ബജറ്റില്‍ ഇവ പ്രതീക്ഷിക്കാം

1973ലെ ബജറ്റ്

1973ല്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാരിന് ഒട്ടേറെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വന്നിട്ടുണ്ട്. കല്‍ക്കരി ഖനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്ത്യന്‍ കോപ്പര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ദേശസാല്‍കരണത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. വിതരണം ഉറപ്പാക്കുന്നതിനും സ്വകാര്യ കുത്തകകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമായിരുന്നു ലക്ഷ്യം.

ദുരിതാശ്വാസത്തിനായി വലിയ തുക തന്നെ നീക്കിവെച്ചു. വിളനാശം സംഭവിച്ച ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതിനായി വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് നല്‍കി. ക്ഷാമം പരിഹരിക്കുന്നതിനും വില സ്ഥിരപ്പെടത്തുന്നതിനും ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വലിയ തുക തന്നെ ചെലവഴിക്കേണ്ടി വന്നു.

ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായി കൃഷി, ജലസേചന, വളം, വൈദ്യുതി എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിച്ചു. സമ്പന്നരായ ഹിന്ദു കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മേലുള്ള നികുതിയും ഉയര്‍ത്തി. ഇക്കാലയളവില്‍ സ്വീകരിച്ച നയപരമായ തീരുമാനങ്ങള്‍ ഇന്ത്യയെ പിന്നീടും സഹായിച്ചു.