Gold Rate: ഒരു പവന് ഒരു ലക്ഷം; സ്വർണം പണിതരുമോ?
Kerala Gold Silver Rate: വിലയിലെ ഇടിവ് ആഭരണപ്രിയർക്ക് താൽകാലിക ആശ്വാസം നൽകുന്നുണ്ട്. ഡിസംബർ 10ന് നടക്കുന്ന പലിശനിരക്ക് നിർണയിക്കാനുള്ള ഫെഡറൽ റിസർവിന്റെ യോഗവും സ്വർണവിലയിൽ നിർണായകമാണ്

Gold
സംസ്ഥാനത്ത് സ്വർണവില പിടിതരാതെ പായുകയാണ്. ഇടയ്ക്കിടെ നേരിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത് തന്നെ വലിയൊരു വർദ്ധനവുമായി പ്രതീക്ഷകളെ തകർക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ വിവാഹസീസണായതിനാൽ ആഭരണങ്ങൾക്ക് ഡിമാൻഡ് ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില ഇനിയും ഉയരാനാണ് സാധ്യത.
ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റം വന്നത്. രാവിലെ പവന് 95600 രൂപയായിരുന്നെങ്കിൽ ഉച്ചകഴിഞ്ഞ് 95,080 രൂപയായി കുറഞ്ഞു. എന്നാൽ മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കുമെന്നതിൽ സംശയം വേണ്ട. ഒരു ഗ്രാമിന് 11,885 രൂപയാണ് നൽകേണ്ടത്.
വിലയിലെ ഇടിവ് ആഭരണപ്രിയർക്ക് താൽകാലിക ആശ്വാസം നൽകുന്നുണ്ട്. രാജ്യാന്തര വിലയിൽ കാര്യമായ മാറ്റമില്ലാത്തതും ഡോളറിനെതിരെ 90ൽ നിന്ന് 89ലേക്ക് രൂപ തിരിച്ചുകയറിയതും സ്വർണവില താഴാൻ കാരണമായി. ഇന്ന് (ഡിസംബർ 5)ന് ആർബിഐ മോണിറ്ററി പോളിസി യോഗം നടക്കാനിരിക്കെയാണ് സ്വർണത്തിൻ്റെ ഈ ഇടിവ്. കൂടാതെ, ഡിസംബർ 10ന് നടക്കുന്ന പലിശനിരക്ക് നിർണയിക്കാനുള്ള ഫെഡറൽ റിസർവിന്റെ യോഗവും സ്വർണവിലയിൽ നിർണായകമാണ്.
അതേസമയം, സ്വർണ വില ഇടിഞ്ഞെങ്കിലും, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഇന്ത്യയിൽ ഒരു കിലോഗ്രാം വെള്ളി വില 1,91,000 രൂപ എന്ന നിരക്കിൽ എത്തിനിൽക്കുകയാണ്. 100 ഗ്രാമിന് 19,100 രൂപയും, 10 ഗ്രാമിന് 1,910 രൂപയുമാണ് വില രേഖപ്പെടുത്തിയത്.