Gold Rate: ആശ്വാസമായി, സ്വർണം താഴേക്ക്; വില കുറഞ്ഞു, വെള്ളിയിലും മാറ്റം
Kerala Gold and Silver Rate Today: സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിലെ വിലകൾ എങ്ങനെയാണോ അതിനനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റമുണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഏഴ് ദിവസത്തിന് ശേഷം വില വീണ്ടും 91,000ൽ എത്തി. ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റം സംഭവിച്ചത്. രാവിലെ 93760 രൂപയും ഉച്ച കഴിഞ്ഞ് 93160 രൂപയുമായിരുന്നു വില. ഇന്ന് 1,440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാനവില 91,720 രൂപയായി കുറഞ്ഞു. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഏകദേശം 99,195 രൂപയാകും. അതേസമയം, ഒരു ഗ്രാമിന് 11,465 രൂപയാണ് നൽകേണ്ടത്.
4200 ഡോളര്‍ പിന്നിട്ട സ്വര്‍ണ വില കഴിഞ്ഞ ദിവസം 4175 ഡോളറിലേക്ക് താഴ്ന്നു. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ സ്വര്‍ണം വിറ്റഴിക്കല്‍ സാധ്യതയുണ്ട്. കൂടാതെ പണപ്പെരുപ്പ സമ്മർദ്ദം, അന്താരാഷ്ട്ര വിപണിയിലെ ട്രെൻഡുകൾ, യുഎസ് ഡോളറിൻ്റെ കരുത്ത്, പ്രാദേശിക ആഭരണ ഡിമാൻഡ് തുടങ്ങിയ ഘടകങ്ങളും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ALSO READ: ഇതൊക്കെ ഇത്ര സിമ്പിളാണ്! ഓണ്‍ലൈനായി എഫ്ഡി അക്കൗണ്ട് ആരംഭിച്ചാലോ?
വെള്ളി വില
സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. കേരളത്തിൽ ഇന്ന് വെള്ളിയുടെ വില ഗ്രാമിന് 183.20 രൂപയും കിലോഗ്രാമിന് 1,83,200 രൂപയുമാണ്. അന്താരാഷ്ട്ര വിപണികളിലെ വിലകൾ എങ്ങനെയാണോ അതിനനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റമുണ്ടാകുന്നത്.
ഹൈദരാബാദിലും വെള്ളി വില 1,83,200 രൂപയാണ്. ചെന്നൈയിൽ 1,79,900 രൂപയ്ക്കാണ് ഒരു കിലോ വെള്ളിയുടെ വ്യാപാരം. മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, പൂനെ, വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ 1,73,200 രൂപയാണ് വില.