SIP: 25ല്‍ എസ്‌ഐപി ആരംഭിച്ചാല്‍ 5 കോടി എത്ര വര്‍ഷത്തിനുള്ളില്‍ നേടാം?
How to Make 5 Crore with SIP: 25ാം വയസില്‍ എസ്‌ഐപി സംഭാവനകള്‍ ആരംഭിക്കുന്നത്, ഒരാളെ വിരമിക്കുമ്പോഴേക്ക് അഞ്ച് കോടിയിലധികം രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് നിര്‍മ്മിക്കാന്‍ സഹായിക്കും. വലിയ പ്രതിമാസ ചെലവിലൂടെ കടന്നുപോകാതെ, ചെറിയ സംഭാവനകള്‍ പോലും നിങ്ങളെ ഇതിന് സഹായിക്കുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗമായാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പ്രവര്‍ത്തിക്കുന്നത്. ഇത് നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. കൂടാതെ സാമ്പത്തിക അച്ചടക്കവും എസ്‌ഐപി പ്രോത്സാഹിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുന്നത് വളരെ പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.
25ാം വയസില്‍ എസ്‌ഐപി സംഭാവനകള്‍ ആരംഭിക്കുന്നത്, ഒരാളെ വിരമിക്കുമ്പോഴേക്ക് അഞ്ച് കോടിയിലധികം രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് നിര്‍മ്മിക്കാന്‍ സഹായിക്കും. വലിയ പ്രതിമാസ ചെലവിലൂടെ കടന്നുപോകാതെ, ചെറിയ സംഭാവനകള്‍ പോലും നിങ്ങളെ ഇതിന് സഹായിക്കുന്നു.
5 കോടി എന്ന ലക്ഷ്യത്തിലേക്ക്
5 കോടിയെന്ന് വലിയ തുക സമാഹരിക്കാനായി നിങ്ങള്‍ എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണമെന്നും എത്ര വര്‍ഷത്തേക്ക് നിക്ഷേപിക്കണമെന്നും പരിശോധിക്കാം.




പ്രതിമാസ നിക്ഷേപം– 10,000 രൂപ
പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം– 12 ശതമാനം
ടാര്‍ഗെറ്റ് കോര്‍പ്പസ്– 5 കോടി രൂപ
നിക്ഷേപം ആരംഭിക്കുന്ന പ്രായം– 25
ഇത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ ദീര്‍ഘകാല പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വിവരമാണ്. എന്നാല്‍, ചിലപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വ്യത്യാസപ്പെടാം.
Also Read: SIP: അഞ്ച് വര്‍ഷത്തിനുള്ളില്‍ മകളുടെ വിവാഹം; 20 ലക്ഷത്തിനായി എസ്‌ഐപി നിക്ഷേപം ധാരാളം
പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര ?
പത്ത് വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ വീതം ശരാശരി 12 ശതമാനം വരുമാനമുള്ള പദ്ധതിയില്‍ നിങ്ങള്‍ 12 ലക്ഷം രൂപ നിക്ഷേപിക്കുന്നു. കോമ്പൗണ്ടിങും വിപണി വളര്‍ച്ചയും കാരണം, നിങ്ങളുടെ ഏകദേശ കോര്‍പ്പസ് 22.4 ലക്ഷം രൂപയിലെത്തും. ഏകദേശം 10.4 ലക്ഷം രൂപയാണ് മൂലധന നേട്ടമുണ്ടാകുന്നത്.