Welfare Pension: ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ ഈ ദിവസം മുതൽ, 812 കോടി അനുവദിച്ചു
Welfare Pension Distribution From October 27: 62 ലക്ഷത്തോളം പേർക്കാണ് കേരള സർക്കാർ ക്ഷേമപെൻഷൻ നൽകി വരുന്നത്. ഇതിൽ 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുന്നതാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒക്ടോബർ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾക്ക് വേണ്ടി 812 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പെൻഷൻ വിതരണം ഈ മാസം 27ന് തുടങ്ങും. 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുന്നത്. ഈ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിനായി 43,653 കോടി രൂപയാണ് ചെലവിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
62 ലക്ഷത്തോളം പേർക്കാണ് കേരള സർക്കാർ ക്ഷേമപെൻഷൻ നൽകി വരുന്നത്. ഇതിൽ 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുന്നതാണ്.
8.46 ലക്ഷം പേർക്കുള്ള ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം തുക കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: വിരമിക്കല്‍ ആസൂത്രണം ആരംഭിച്ചോ? 5 ഗോള്‍ഡന്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കൂ
അതേസമയം എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് ധനസഹായം നൽകാനും ശമ്പള പരിഷ്ക്കരണം നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അർഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതാണ്. കൂടാതെ, ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 200 രൂപ വര്‍ദ്ധിപ്പിച്ച് പെന്‍ഷന്‍ തുക 1800 രൂപയായി ഉയര്‍ത്തിയേക്കുമെന്നാണ് വിവരം.