AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam kit ; മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു സന്തോഷവാർത്ത, വെളിച്ചെണ്ണ ഉൾപ്പെടെ 15 ഇന സൗജന്യ ഓണക്കിറ്റ് നാളെമുതൽ

Kerala Onam kit distribution will started: സംസ്ഥാനത്തെ ആറു ലക്ഷത്തിൽപ്പരം എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്.

Onam kit ; മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു സന്തോഷവാർത്ത, വെളിച്ചെണ്ണ ഉൾപ്പെടെ 15 ഇന സൗജന്യ ഓണക്കിറ്റ് നാളെമുതൽ
Onam Kit 2025Image Credit source: social media
aswathy-balachandran
Aswathy Balachandran | Published: 25 Aug 2025 11:16 AM

തിരുവനന്തപുരം: ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ (ഓഗസ്റ്റ് 26, ചൊവ്വാഴ്ച) ആരംഭിക്കും. ദാരിദ്ര്യരേഖക്ക് താഴെയുള്ള മഞ്ഞ (എ. എ. വൈ.) കാർഡ് ഉടമകൾക്കാണ് ഭക്ഷ്യക്കിറ്റ് ലഭിക്കുക. എല്ലാ റേഷൻ കാർഡുടമകൾക്കും കിറ്റ് ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ ആറു ലക്ഷത്തിൽപ്പരം എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. സെപ്റ്റംബർ നാലിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കിറ്റിൽ 15 ഇനം സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തുണി സഞ്ചിയോടൊപ്പം ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, 250 ഗ്രാം വീതം തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, 50 ഗ്രാം കശുവണ്ടി, 50 മില്ലിലിറ്റർ നെയ്യ്, 250 ഗ്രാം തേയില, 200 ഗ്രാം പായസം മിക്‌സ്, 100 ഗ്രാം വീതം സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഒരു കിലോ ഉപ്പ് എന്നിവയാണ് കിറ്റിലുള്ളത്.

സൗജന്യ കിറ്റിനു പുറമേ, ബി. പി. എൽ. – എ. പി. എൽ. വ്യത്യാസമില്ലാതെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.