AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO: 5,000 രൂപ നിക്ഷേപിച്ച് 3.5 കോടിയുണ്ടാക്കാം; ഇപിഎഫ് വഴിതുറക്കുന്നത് ഇങ്ങനെ

EPF Monthly Investment Plan: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നത് സര്‍ക്കാര്‍ പിന്തുണയുള്ള വിരമിക്കല്‍ സേവിങ്‌സ് സ്‌കീമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇത് കൈകാര്യം ചെയ്യുന്നത്.

EPFO: 5,000 രൂപ നിക്ഷേപിച്ച് 3.5 കോടിയുണ്ടാക്കാം; ഇപിഎഫ് വഴിതുറക്കുന്നത് ഇങ്ങനെ
ഇപിഎഫ്ഒ Image Credit source: Avishek Das/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Updated On: 25 Aug 2025 11:14 AM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ഉള്ള നിക്ഷേപം ശമ്പളക്കാരായ ആളുകള്‍ക്ക് സുരക്ഷിതമായ വിരമിക്കല്‍ കോര്‍പ്പസ് കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. കണക്കുകള്‍ പ്രകാരം വാര്‍ഷിക ശമ്പള വര്‍ധനവും നിലവിലെ 8.25 ശതമാനം പലിശ നിരക്കും ചേര്‍ന്ന് 5,000 രൂപയുടെ പ്രതിമാസ നിക്ഷേപം പോലും നിങ്ങളെ കോടീശ്വരനാകാന്‍ സഹായിക്കും.

5,000 രൂപ നിക്ഷേപത്തില്‍ 58ാം വയസില്‍ 3.5 കോടി രൂപ സമാഹരിക്കാന്‍ എങ്ങനെയാണ് ഇപിഎഫ് നിങ്ങളെ സഹായിക്കുന്നതെന്ന് അറിയാമോ?

ഇപിഎഫ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നത് സര്‍ക്കാര്‍ പിന്തുണയുള്ള വിരമിക്കല്‍ സേവിങ്‌സ് സ്‌കീമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇപിഎഫിലേക്ക് ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുന്നു. തൊഴിലുടമകളും 12 ശതമാനം നിക്ഷേപിക്കുന്നു. അതില്‍ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കും 3.67 ശതമാനം ഇപിഎഫിലേക്കുമാണ് പോകുന്നത്.

പണം എങ്ങനെ നിക്ഷേപിക്കുന്നു?

ഒരു ജീവനക്കാരന്റെ ശമ്പളം 64,000 രൂപയാണെന്ന് കരുതൂ. അതില്‍ അവരുടെ അടിസ്ഥാന ശമ്പളം 31,900 രൂപയാകും. ഇതില്‍ നിന്ന് ജീവനക്കാരുടെ വിഹിതം 3,828 രൂപ, തൊഴിലുടമയുടെ വിഹിതം 1,172 രൂപ, ആകെ ഇപിഎഫ് നിക്ഷേപം പ്രതിമാസം 5,000 രൂപ.

ആനുകൂല്യങ്ങള്‍

ഒരാള്‍ 25ാം വയസ് മുതല്‍ 58 വയസുവരെ ഇപിഎഫില്‍ സംഭാവന നല്‍കിയാല്‍ അക്കൗണ്ടില്‍ ഏകദേശം 3.5 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. ആകെ നിങ്ങള്‍ നിക്ഷേപിക്കുന്നത് ഏകദേശം 1.33 കോടി രൂപയായിരിക്കും. ബാക്കി തുക പലിശയായി ലഭിക്കുന്നതാണ്.

കൂടാതെ ഇപിഎസ് വിരമിക്കലിന് ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നു. ഏറ്റവും കുറഞ്ഞ ഇപിഎസ് പെന്‍ഷന്‍ നിലവില്‍ പ്രതിമാസം 1,000 രൂപയാണ്. എന്നാല്‍ പെന്‍ഷന്‍ സേവന വര്‍ഷങ്ങളെയും ശമ്പളത്തെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Also Read: ITR Filing 2025: ഐടിആർ ഫയൽ ചെയ്യാൻ ആഴ്ച്ചകൾ മാത്രം, ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

സുരക്ഷിത നിക്ഷേപം

സര്‍ക്കാര്‍ പിന്തുണയോടുള്ളതും അപകടരഹിതവുമാണ്.
വിപണിയിലെ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാനാകും.
പലിശ നിരക്ക് കാലാനുസൃതമായി പരിഷ്‌കരിക്കുന്നു.
ഇപിഎസ് വഴി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍.
സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍