Ration Shop: നവംബര്‍ 1ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൈനിറയെ സമ്മാനം; കടകളിലേക്ക് പുറപ്പെട്ടോളൂ
November 1 Ration Shop Offers: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. നംവബറിലെ മാസാദ്യ അവധി ഈ മാസം മൂന്നിലേക്ക് മാറ്റി. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് കൂടി കൈപ്പറ്റാം.

റേഷന്‍ കട
തിരുവനന്തപുരം: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് അത്യുഗ്രന്‍ സര്‍പ്രൈസ്. കേരളപ്പിറവി ദിനത്തില്‍ രാജ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷന്‍ വ്യാപാരികളും ഉപഭോക്താക്കള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. നംവബറിലെ മാസാദ്യ അവധി ഈ മാസം മൂന്നിലേക്ക് മാറ്റി. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് കൂടി കൈപ്പറ്റാം.
അതേസമയം, അതിദാരിദ്ര്യത്തെ തുടച്ചുനീക്കിയ ആദ്യ സംസ്ഥാനമായി കേരളത്തെ കുറിച്ച് ഇന്ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. ശേഷം വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിദാരിദ്ര്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും, പ്രതിപക്ഷ നേതാവും, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
സപ്ലൈകോയില്‍ സ്‌പെഷ്യല്‍ ഓഫര്‍
തിരുവനന്തപുരം: ഇന്ന് മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയില്‍ സ്‌പെഷ്യല്‍ ഓഫര്‍. സപ്ലൈകോ അന്‍പതാം വാര്‍ഷിക ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് 10 ശതമാനം വിലക്കുറവ് നല്‍കിയാണ് സര്‍ക്കാര്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. നിലവിലുള്ള വിലക്കിഴിന് പുറമെയാണിത്.
Also Read: Supplyco Offer: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്; 50 ദിവസം ഷോപ്പിങ് അടിപൊളിയാക്കാം
14 ജില്ലകളിലെ നിയോജകമണ്ഡലങ്ങളിലും ഇന്ന് മുതല്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളെത്തും. സബ്‌സിഡി സാധനങ്ങള്‍ കൂടാതെ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉണ്ടാവുക.