AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: ഓണ സമ്മാനം ഉടൻ!; രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

Welfare Pension Distribution: ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ മുന്നോടിയായി 3200 രൂപവീതം നാളെ മുതൽ ലഭിക്കുന്നത്. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചിരിക്കുന്നത്.

Welfare Pension: ഓണ സമ്മാനം ഉടൻ!; രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
പ്രതീകാത്മക ചിത്രംImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Updated On: 22 Aug 2025 14:13 PM

തിരുവനന്തപുരം; സംസ്ഥാനത്തെ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനം നാളെ മുതൽ കൈകളിലെത്തും. രണ്ട് മാസത്തെ ക്ഷേമ പെൻഷനാണ് (Welfare Pension) ലഭിക്കുക. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ മുന്നോടിയായി 3200 രൂപവീതം നാളെ മുതൽ ലഭിക്കുന്നത്. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചിരിക്കുന്നത്.

മന്ത്രിയുടെ വാക്കുകൾ

സർക്കാരിന്റെ ഓണസമ്മാനമായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു ക്ഷേമ പെൻഷൻ്റെ വിതരണം നാളെ മുതൽ ആരംഭിക്കും. ഇതിനായി 1679 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നത്‌.

ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടി ചേർത്താണ് അനുവദിച്ചത്‌. ശനിയാഴ്ച മുതൽ (ഓ​ഗസ്റ്റ് 23) ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുന്നതാണ്. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടികളിലേക്കാണ് തുക എത്തുക. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറുന്നതാണ്.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്.