Welfare Pension: പെൻഷൻ മുടങ്ങില്ല, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടിയിട്ടുണ്ടേ, എന്നുവരെ?
Welfare Pension Holder Income Certificate Submission: 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാൽ ഇനിയും നിരവധി ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ആറുമാസത്തേക്കാണ് കാലാവധി നീട്ടിയത്. ഇതിനുള്ളിൽ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയിലുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവര്‍ അത് ഹാജരാക്കണമെന്ന് 2025 മെയ് മാസത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാൽ ഇനിയും നിരവധി ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.
ALSO READ: ജീവനക്കാർക്ക് കോളടിക്കും, എട്ടാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര കൂടും? ഇങ്ങനെ നോക്കിയാൽ മതി…
ആകെ 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ളതെന്ന് ധനമന്ത്രി പറഞ്ഞു. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്.
ഇവര്‍ക്കാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ചത്. ആക്ഷയ കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കൾക്ക് ജുണ്‍ 30നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാവുന്നതാണ്.