ഒരുമിച്ച് പ്ലാന്‍ ചെയ്യാം, നിക്ഷേപിക്കാം; ദമ്പതികള്‍ക്കായിതാ അടിപൊളി എല്‍ഐസി പ്ലാനുകള്‍
LIC New Jeevan Sathi Plans What Married Couples Need to Know: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പോളിസികള്‍ പരിഗണിക്കാന്‍ താത്പര്യപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, ദമ്പതികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന രണ്ട് പുതിയ പോളിസികള്‍ നോക്കാം. സമ്പാദ്യവും സംരക്ഷണവും ഒരുപോലെ വാഗ്ദാനം ചെയ്യുന്നതാണ് ഈ പോളിസികള്‍. ദമ്പതികള്‍ക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ ഇവ നല്ല തിരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യം തീര്‍ച്ച.
വിവാഹത്തിന് ശേഷം സുരക്ഷിതമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നവരാണ് ബുദ്ധിശാലികളായ ദമ്പതികള്‍. മ്യൂച്വല്‍ ഫണ്ടുകള്‍, എഫ്ഡികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തുടങ്ങി തങ്ങള്‍ക്ക് അനുയോജ്യമായ എല്ലാ നിക്ഷേപ മാര്‍ഗങ്ങളും പരീക്ഷിച്ച് പണം വളര്‍ത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്‍ഷുറന്‍സുകള്‍ വഴി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ധാരാളം.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പോളിസികള്‍ പരിഗണിക്കാന്‍ താത്പര്യപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, ദമ്പതികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന രണ്ട് പുതിയ പോളിസികള്‍ നോക്കാം. സമ്പാദ്യവും സംരക്ഷണവും ഒരുപോലെ വാഗ്ദാനം ചെയ്യുന്നതാണ് ഈ പോളിസികള്‍. ദമ്പതികള്‍ക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ ഇവ നല്ല തിരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യം തീര്‍ച്ച.
പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍, പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാന്‍ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് എല്‍ഐസി മുന്നോട്ടുവെക്കുന്നത്. ഈ രണ്ട് പോളിസികളഴും പങ്കാളികള്‍ക്ക് ലൈഫ് കവറേജിനൊപ്പം ഉറപ്പായ വരുമാനവും നല്‍കുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ഭയക്കാതെ ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കാന്‍ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും.
പോളിസികളെ കുറിച്ച് വിശദമായി
പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍, പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാന്‍ എന്നിവയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഒരൊറ്റ പോളിസിയില്‍ രണ്ടുപേര്‍ക്ക് പരിരക്ഷ ലഭിക്കുന്നു എന്നതാണ്. ദമ്പതികള്‍ക്ക് ദീര്‍ഘകാല സേവിങ്‌സ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം സാമ്പത്തിക ആസൂത്രണത്തിന്റെ മികവാര്‍ന്ന നേട്ടവും ആസ്വദിക്കാവുന്നതാണ്.
2026 ജൂണ്‍ മുതലാണ് ഈ രണ്ട് പ്ലാനുകളും ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. എല്‍ഐസി ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് പോളിസിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.
പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍
പുതു ജീവന്‍ സതി സിംഗിള്‍ പ്രീമിയം പ്ലാന്‍ പ്രകാരം പോളിസി ഉടമകള്‍ക്ക് ഒറ്റ തവണ പ്രീമിയം അടയ്‌ക്കേണ്ടി വരികയുള്ളൂ. തിരഞ്ഞെടുത്ത കാലയളവിലേക്ക് കൂടുതല്‍ ഇടപാടുകള്‍ ഒന്നുമില്ലാതെ നിങ്ങള്‍ക്ക് പോളിസി തുടരാനാകുന്നതാണ്. ഇക്കാലയളവിലുടനീളം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ ഓരോ 1,000 ത്തിനും 70 രൂപയുടെ ഗ്യാരണ്ടീഡ് അഡീഷന്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 10,15,20,25 എന്നീ കാലയളവിലുള്ള പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
ഈ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 3 ലക്ഷം രൂപയാണ്. 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ഈ പോളിസിയിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും.
പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാന്‍
പുതു ജീവന്‍ സതി ലിമിറ്റഡ് പ്രീമിയം പ്ലാനില്‍ ഒറ്റത്തവണ നിക്ഷേപമല്ല, മറിച്ച് പല തവണകളായി നിങ്ങള്‍ക്ക് പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനുണ്ട്. 5,10,15 കാലയളവുകളാണ് ഈ പോളിസി വാഗ്ദാനം ചെയ്യുന്നത്. മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ 77 ശതമാനത്തിന് തുല്യമായ ഗ്യാരണ്ടീഡ് അഡീഷനും പോളിസി നല്‍കും. പ്രീമിയം അടച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി മരിക്കുകയാണെങ്കില്‍, ഭാവിയില്‍ പ്രീമിയം അടയ്‌ക്കേണ്ടതായി വരില്ല.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
LIC’s New Jeevan Sathi Single Premium and Limited Premium plans are joint-life insurance products designed for married couples. They combine life cover and long-term savings with guaranteed benefits, while features such as premium waiver on the first death and flexible payout options help provide financial security for the surviving spouse.