Gold: രാജാവ് സ്വർണം തന്നെ, പക്ഷേ നിക്ഷേപം അധികം വേണ്ട; പണി തരുന്നത് ഇങ്ങനെ…

Gold, Silver Investment: ഓഹരികളിലെ റിസ്ക് വർദ്ധിക്കുമ്പോൾ, പോർട്ട്ഫോളിയോയെ ബാലൻസ് ചെയ്യുന്നതിനായി നിക്ഷേപം പല ആസ്തികളിലേക്ക് മാറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്.

Gold: രാജാവ് സ്വർണം തന്നെ, പക്ഷേ നിക്ഷേപം അധികം വേണ്ട; പണി തരുന്നത് ഇങ്ങനെ...

Gold

Published: 

27 Sep 2025 13:09 PM

വിപണിയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് നിക്ഷേപങ്ങളാണ് സ്വർണവും വെള്ളിയും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രണ്ടിനുമുള്ള ഡിമാൻഡ് വളരെ വലുതാണ്. എന്നാൽ നിക്ഷേപകർ അവരുടെ മൊത്തം പോർട്ട്ഫോളിയോയിൽ സ്വർണ്ണത്തിനും വെള്ളിക്കും 8 മുതൽ 10 ശതമാനം വരെ മാത്രം പ്രാധാന്യം നൽകിയാൽ മതിയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പ്രമുഖ ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനമായ മാഴ്സെല്ലസ് ഇൻവെസ്റ്റ്മെൻ്റ് മാനേജേഴ്സിൻ്റെ ക്വാണ്ടിറ്റേറ്റീവ് റിസർച്ച് മേധാവി കൃഷ്ണൻ വി.ആർ.

നിക്ഷേപം വൈവിധ്യവത്കരിക്കേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. ഓഹരി വിപണിയുമായി നേരിട്ട് ബന്ധമില്ലാത്ത ആസ്തികളാണ് സ്വർണ്ണവും വെള്ളിയും. ഓഹരി വിപണി തകരുമ്പോൾ ഈ ലോഹങ്ങളുടെ വില പലപ്പോഴും ഉയരാറുണ്ട്. പോർട്ട്ഫോളിയോയ്ക്ക് ഒരു സുരക്ഷിത കവചം നൽകുക സ്വർണ്ണത്തിനും വെള്ളിക്കും കഴിയുന്നുണ്ട്.

എന്നാൽ മൊത്തം നിക്ഷേപത്തിൻ്റെ ഒരു ചെറിയ ശതമാനം, അതായത് 8 മുതൽ 10 ശതമാനം വരെ, ഇതിനായി നീക്കിവെച്ചാൽ മതിയെന്നാണ് കൃഷ്ണൻ വി.ആറിന്റെ അഭിപ്രായം. സ്വർണത്തിലും വെള്ളിയിലും കൂടുതൽ നിക്ഷേപം നടത്തുന്നത് മറ്റ് വളർച്ചാ സാധ്യതയുള്ള ആസ്തികളിലെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. കൂടാതെ, പലതരം ആസ്തികളിൽ നിക്ഷേപം നടത്തുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇടത്തരം കാലയളവിൽ നിന്നുള്ള വരുമാനം കുറഞ്ഞേക്കാം. മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികളിലും വലിയ ഓഹരികളിലും പോലും നിലവിൽ ഉയർന്ന മൂല്യം നിലനിൽക്കുന്നുണ്ട്. ഇത് ഹ്രസ്വകാലയളവിലെ വരുമാന സാധ്യതകൾക്ക് വെല്ലുവിളിയാകാം. ഇത്തത്തിൽ, ഓഹരികളിലെ റിസ്ക് വർദ്ധിക്കുമ്പോൾ, പോർട്ട്ഫോളിയോയെ ബാലൻസ് ചെയ്യുന്നതിനായി നിക്ഷേപം പല ആസ്തികളിലേക്ക് മാറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ