AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

October 1 New Rules: അടിതൊട്ട് മുടിവരെ മാറ്റം! ഇന്ന് മുതല്‍ ഇവ ശ്രദ്ധിച്ചേ പറ്റൂ

Train Ticket Booking Rule Changes From October 1: എല്‍പിജി സിലിണ്ടര്‍ വില, യുപിഐ നിയമത്തിലെ മാറ്റങ്ങള്‍, പെന്‍ഷന്‍ നിയമങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ മാറ്റം സംഭവിക്കുന്നു. ഇന്ന്, ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.

October 1 New Rules: അടിതൊട്ട് മുടിവരെ മാറ്റം! ഇന്ന് മുതല്‍ ഇവ ശ്രദ്ധിച്ചേ പറ്റൂ
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 01 Oct 2025 06:37 AM

ഒക്ടോബര്‍ 2025 ന് തുടക്കമായിരിക്കുന്നു. ഓരോ മാസങ്ങളും രാജ്യത്ത് ഒട്ടനവധി മാറ്റങ്ങളുമായാണ് കടന്നുവരാറുള്ളത്. ഒക്ടോബര്‍ മാസത്തിലും സാധാരണക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളുണ്ട്. എല്‍പിജി സിലിണ്ടര്‍ വില, യുപിഐ നിയമത്തിലെ മാറ്റങ്ങള്‍, പെന്‍ഷന്‍ നിയമങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ മാറ്റം സംഭവിക്കുന്നു. ഇന്ന്, ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.

എന്‍പിഎസ്

ദേശീയ പെന്‍ഷന്‍ സംവിധാനത്തിലും മാറ്റങ്ങളുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റങ്ങളുണ്ടാകുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത് അനുസരിച്ച്, മള്‍ട്ടിപ്പിള്‍ സ്‌ക്രീം ഫ്രെയിംവര്‍ക്ക് എന്നറിയപ്പെടുന്ന പരിഷ്‌കാരം നിലവില്‍ വന്നു. ഇതുപ്രകാരം സര്‍ക്കാരിതര മേഖലയിലെ തൊഴിലാളികള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, ഗിഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ഒരു പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

ഓണ്‍ലൈന്‍ ഗെയ്മിങ്

ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ഗെയ്മിങ് രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഗെയ്മിങ് അനുഭവം കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ഇന്ന് മുതല്‍ കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും. ഇത് ആളുകളെ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുന്നതില്‍ നിന്ന് ഒരു പരിധി വരെ തടയാനാകും.

യുപിഐ

ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള പേയ്‌മെന്റ് ആപ്പുകളിലും വമ്പന്‍ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇന്ന് മുതല്‍ നിങ്ങള്‍ക്ക് ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി ആരില്‍ നിന്നും നേരിട്ട് പണം അയക്കുന്നതിനായി റിക്വസ്റ്റ് ചെയ്യാനാകില്ല. കളക്ട് റിക്വസ്റ്റ്, പുള്‍ ട്രാന്‍സാക്ഷന്‍ ഫീച്ചര്‍ സെപ്റ്റംബര്‍ മുപ്പതോടെ യുപിഐ നിര്‍ത്തലാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Also Read: LPG Price: വാണിജ്യ എല്‍പിജിയ്ക്ക് വില വര്‍ധിച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇങ്ങനെ

ട്രെയിന്‍ ടിക്കറ്റ്

ഇന്ന് മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് റെയില്‍വേ യുപിഐ നിര്‍ബന്ധിത പേയ്‌മെന്റ് ഓപ്ഷനായിരിക്കും. പേയ്‌മെന്റുകള്‍ കാര്യക്ഷമമാക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ഐആര്‍സിടിസി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആദ്യ 15 മിനിറ്റില്‍ ലഭ്യമാകുകയുമുള്ളൂ.

എല്‍പിജി വില

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.