LPG Price: വാണിജ്യ എല്‍പിജിയ്ക്ക് വില വര്‍ധിച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇങ്ങനെ
October 1 LPG Price Update: ചെന്നൈയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,754 രൂപയായിരിക്കും ഇന്ന് മുതല്‍. സെപ്റ്റംബറില്‍ ഇത് 1,738 രൂപയായിരുന്നു. ഇവിടെയും 16 രൂപയുടെ വര്‍ധനവ് സംഭവിച്ചു.
ഒക്ടോബര്‍ ഒന്നിന് എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം. ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ നില പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് മുതല്‍ 1,595.50 രൂപയായിരിക്കും. നേരത്തെ ഇത് 1,580 രൂപയായിരുന്നു. 15.50 രൂപയാണ് വര്‍ധിച്ചത്.
കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,700 രൂപയാണ് പുതുക്കിയ നിരക്ക്, സെപ്റ്റംബര്‍ മാസത്തില്‍ ഇത് 1,684 ആയിരുന്നു. 16 രൂപയുടെ വര്‍ധനവ് സംഭവിച്ചു. മുംബൈയില്‍ ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,547 രൂപ വില വരും. നേരത്തെ ഇവിടെ 1,531.50 രൂപയായിരുന്നു. ഇവിടെയും 15.50 രൂപയാണ് വര്‍ധിച്ചത്.
ചെന്നൈയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,754 രൂപയായിരിക്കും ഇന്ന് മുതല്‍. സെപ്റ്റംബറില്‍ ഇത് 1,738 രൂപയായിരുന്നു. ഇവിടെയും 16 രൂപയുടെ വര്‍ധനവ് സംഭവിച്ചു.




ഗാര്‍ഹിക സിലിണ്ടറുകളുടെ വില
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട വിവരമനുസരിച്ച് രാജ്യത്തെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
Also Read: New farming trend: കിലോയ്ക്ക് 1200 വരെ വിലകിട്ടും, തിപ്പലികൃഷിയാണ് പുതിയ ട്രെൻഡ്
- പട്‌ന 942.5
- ഡല്‍ഹി 853.00
- ലഖ്നൗ 890.5
- ജയ്പൂര്‍ 856.5
- ആഗ്ര 865.5
- മീററ്റ് 860
- ഗാസിയാബാദ് 850.5
- ഇന്‍ഡോര്‍ 881
- ഭോപ്പാല്‍ 858.5
- ലുധിയാന 880
- വാരണാസി 916.5
- ഗുരുഗ്രാം 861.5
- അഹമ്മദാബാദ് 860
- മുംബൈ 852.50
- പൂനെ 856
- ഹൈദരാബാദ് 905
- ബെംഗളൂരു 855.5