5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണമാണ് ഓഫറുകളുടെ കാലമാണ്, നോക്കിയും കണ്ടും ഷോപ്പിങ് നടത്തിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ താഴെ പോകുമേ

Onam Offer: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമല്ല സര്‍ക്കാര് പോലും ജനങ്ങള്‍ക്കായി ഇ ഷോപ്പിങ്ങിനായി കെ ഷോപ്പി അവതരിപ്പിക്കാനൊരുങ്ങുകയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും തിക്കിലും തിരക്കിലും പോയി സാധനങ്ങള്‍ വാങ്ങിക്കേണ്ട കാര്യമില്ല. കൂടാതെ ഒട്ടനവധി ഓഫറുകളും ക്യാഷ് ബാക്കും ലഭിക്കുകയും ചെയ്യും.

Onam 2024: ഓണമാണ് ഓഫറുകളുടെ കാലമാണ്, നോക്കിയും കണ്ടും ഷോപ്പിങ് നടത്തിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ താഴെ പോകുമേ
Follow Us
shiji-mk
SHIJI M K | Updated On: 25 Aug 2024 19:23 PM

ഓണം വന്നെത്തിയതോടെ ഓഫറുകള്‍ ആരംഭിച്ചുകഴിഞ്ഞു. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര, മീഷോ തുടങ്ങിയ എല്ലാ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കാന്‍ പോകുന്നത്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമല്ല സര്‍ക്കാര് പോലും ജനങ്ങള്‍ക്കായി ഇ ഷോപ്പിങ്ങിനായി കെ ഷോപ്പി അവതരിപ്പിക്കാനൊരുങ്ങുകയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും തിക്കിലും തിരക്കിലും പോയി സാധനങ്ങള്‍ വാങ്ങിക്കേണ്ട കാര്യമില്ല. കൂടാതെ ഒട്ടനവധി ഓഫറുകളും ക്യാഷ് ബാക്കും ലഭിക്കുകയും ചെയ്യും. ഈ ഓഫര്‍ എന്ന് കേള്‍ക്കുന്നതേ നമ്മള്‍ക്ക് ഹരമാണല്ലോ. എന്നാല്‍ ഓഫറാണെന്ന് കരുതി ചാടി കയറി എല്ലാം വാങ്ങിക്കേണ്ട അല്‍പം കരുതല്‍ വേണം.

റിവാര്‍ഡും ആനുകൂല്യങ്ങളും ഉപയോഗിച്ചുകൊണ്ട് മുന്നോട്ടുപോകാം

ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ തീര്‍ക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഓണക്കാലം. ഇത്തരം റിവാര്‍ഡുകളുടെ സമയപരിധി കഴിയുന്നതിന് മുമ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ നിരവധി ഓഫറുകളുണ്ട്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകളും മറ്റ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാല്‍ കയ്യില്‍ നിന്ന് അങ്ങനെ കാശ് പോകില്ല.

Also Read: Onam 2024 : പത്മനാഭന്റെ മാത്രം സ്വന്തമാണോ ഓണവില്ല്?…

ഓഫ്‌ലൈന്‍ വില അറിഞ്ഞുവെക്കാം

ഓഫര്‍ കണ്ട് എല്ലാം ഓണ്‍ലൈനായി വാങ്ങിക്കുന്നതിന് മുമ്പ് ഇവയ്‌ക്കെല്ലാം ഓഫ്‌ലൈനായി എന്താണ് വില എന്ന് അന്വേഷിക്കുക. റീട്ടെയ്ല്‍ ഷോപ്പുകളില്‍ ചിലപ്പോള്‍ ഓണ്‍ലൈനില്‍ ഉള്ളതിനേക്കാള്‍ വില കുറവായിരിക്കും. അപ്പോള്‍ ഏതാണ് ലാഭം എന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രം ഷോപ്പിങ്ങ് നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഓഫറുകള്‍ മനസിലാക്കാം

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളാണ് ഉത്സവ സീസണുകളില്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളും റീട്ടെയ്‌ലര്‍മാരും മുന്നോട്ടുവെക്കാറുള്ളത്. ഒന്നും രണ്ടും ഓഫറായിരിക്കില്ല, നിരവധി ഓഫറുകളാണ് നിങ്ങളുടെ മുന്നിലേക്ക് എത്തുക. ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ, രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് ഫ്രീ. ക്യാഷ്ബാക്ക്, ലക്കി ഡ്രോ തുടങ്ങി നിരവധി ഓഫറുകളുണ്ടാകും. എന്നാല്‍ ഇതൊക്കെ കണ്ട് സാധനങ്ങള്‍ വാങ്ങിക്കുന്നതിന് മുമ്പ് ഓഫറുകളെ കുറിച്ച് വിശദമായി മനസിലാക്കാന്‍ ശ്രമിക്കുക. ഇ കൊമേഴ്‌സ് വെബ്‌സൈറ്റിലും അല്ലാതെയുമുള്ള വിലകള്‍ താരതമ്യം ചെയ്ത് നോക്കേണ്ടതും അനിവാര്യമാണ്.

ഇഎംഐ സ്‌കീം

ഇനിയിപ്പോള്‍ മൊത്തം പണം നല്‍കാനാകില്ല എന്നുള്ളവര്‍ക്ക് ഇഎംഐയിലൂടെയും സാധനങ്ങള്‍ വാങ്ങാനുള്ള ഓഫര്‍ കമ്പനികള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇതിന് പലിശയും ഫീസും ഉണ്ടായിരിക്കുമെന്ന് മാത്രം. ഇതും വിശദമായി പരിശോധിച്ച ശേഷം മാത്രം തിരഞ്ഞെടുക്കുക. സീറോ കോസ്റ്റ് ഇഎംഐ സ്‌കീമുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇതില്‍ ചിലപ്പോള്‍ നേരത്തെ തന്നെ ഒരു നിശ്ചിത തുക നല്‍കേണ്ടതായി വരും. അധികം പ്രോസസിങ് ഫീസും ഇതിന് ഉണ്ടായിരിക്കും. അതിനാല്‍ ഇത് സിബില്‍ സ്‌കോറിനെ ബാധിക്കാനിടയുണ്ട്. ഇഎംഐ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധയോടെ ഇരുന്നില്ലെങ്കില്‍ പിന്നെ ലോണുകള്‍ ലഭിക്കാന്‍ പാടുപെടേണ്ടതായി വരും.

സാധനം കയ്യോടെ പണം പിന്നീട്

സാധനം വാങ്ങി കുറച്ച് നാളുകള്‍ക്ക് പണം നല്‍കുന്ന സ്‌കീമുകളും ഇപ്പോള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. സാധനം വാങ്ങിച്ച് പണം പിന്നീട് നല്‍കിയാല്‍ മതിയല്ലോ എന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇങ്ങനെ വാങ്ങുന്നവര്‍ക്ക് പലപ്പോഴും അധിക ഓഫറുകളും ലഭിക്കാറുണ്ട്. എന്നാല്‍ ഇത് നല്ല കാര്യമല്ല, ഒരു തരത്തിലുള്ള വ്യക്തിഗത വായ്പയാണ് ഈ സ്‌കീം. വായ്പാ കുരുക്കില്‍ പെടുന്നത് ഒഴിവാക്കുന്നതിനായി ഇത്തരം ഓഫറുകളോട് കണ്ണടയ്ക്കുന്നതാണ് നല്ലത്.

കോ ബ്രാന്‍ഡഡ്

ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര തുടങ്ങിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് ഷോപ്പിങ് നടത്തുമ്പോള്‍ ബാങ്കുകളുടെ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും ലഭിക്കും. അതിനാല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുമ്പോള്‍ 30 ശതമാനം ക്രെഡിറ്റ് ഉപയോഗ നിരക്കില്‍ തുടരുന്നതാണ് ഏറ്റവും നല്ലത്.

Also Read: Onam 2024: ഓണസദ്യ ചമ്രം പടിഞ്ഞിരുന്ന തന്നെ കഴിയ്ക്കണം; കാരണമറിയണ്ടേ!

ബജറ്റ് ഉണ്ടാവണം

ഉത്സവക്കാലത്തേക്ക് ഷോപ്പിങ് നടത്തുന്നതിന് മുമ്പ് ആദ്യം ഒരു ബജറ്റ് തയാറാക്കണം. വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍, ഗിഫ്റ്റ് എന്നിവയുടെ ലിസ്റ്റ് തയാറാക്കണം. ഇങ്ങനെ മുന്‍കൂട്ടി പ്ലാന്‍ തയാറാക്കുന്നത് പണം കൂടുതല്‍ ചിലവഴിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

Latest News