Onam 2025: ഓണക്കിറ്റ് വിതരണം ദിവസങ്ങള്‍ക്കുള്ളില്‍; കിറ്റിലുള്ളത് എന്തെല്ലാം
Onam Kit Distribution Kerala 2025: ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും. സെപ്റ്റംബര്‍ നാലിനാണ് വിതരണം അവസാനിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിനായി 42.83 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡുകള്‍ക്കും (അന്ത്യോദയ അന്നയോജന) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുന്നത്. അന്തേവാസികള്‍ക്ക് നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് വിതരണം.
ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും. സെപ്റ്റംബര്‍ നാലിനാണ് വിതരണം അവസാനിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിനായി 42.83 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 5,92,657 അന്നയോജന കാര്‍ഡ് ഉടമകള്‍ക്കും 10,634 ക്ഷേമവിഭാഗത്തിനും ഉള്‍പ്പെടെ ആകെ 6,03,291 കിറ്റുകളാണ് വിതരണത്തിനെത്തുന്നത്.
14 അവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. കയറ്റിറക്ക് കൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ ചാര്‍ജുകള്‍ ഉള്‍പ്പെടെ ഏകദേശം 710 രൂപയാണ് ഒരു കിറ്റിന് ചെലവ് വരുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വെച്ച് പാക്ക് ചെയ്ത സാധനങ്ങള്‍ വരുംദിവസങ്ങളില്‍ റേഷന്‍ കടകളിലെത്തും.




Also Read: Onam 2025: ഓണ സദ്യയുടെ ചെലവ് കേട്ടോ? ഇത്തവണ കാണം വിൽക്കണോ?
കിറ്റില്‍ എന്തെല്ലാം?
പഞ്ചസാര- 1 കിലോഗ്രാം
ഉപ്പ്- 1 കിലോഗ്രാം
വെളിച്ചെണ്ണ- 500 മില്ലി ലിറ്റര്‍
തുവരപരിപ്പ്- 250 ഗ്രാം
ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
വന്‍പയര്‍- 250 ഗ്രാം
ശബരി തേയില- 250 ഗ്രാം
പായസം മിക്‌സ്- 250 ഗ്രാം
മല്ലിപ്പൊടി- 100 ഗ്രാം
മഞ്ഞള്‍പൊടി- 100 ഗ്രാം
സാമ്പാര്‍ പൊടി- 100 ഗ്രാം
മുളക് പൊടി- 100 ഗ്രാം
മില്‍മ നെയ്യ്- 50 മില്ലി ലിറ്റര്‍
അണ്ടിപരിപ്പ്- 50 ഗ്രാം
തുണി സഞ്ചി