Onam 2025: നൂറ് കടന്ന് പച്ചക്കറി വില; ഓണത്തിന് സദ്യയുണ്ണാന്‍ ചെലവ് കൂടും
Kerala Vegetable Price Hike: സംസ്ഥാനത്ത് വിലക്കയറ്റം വന്‍ കുതിച്ചുചാട്ടമാണ് നടത്തികൊണ്ടിരിക്കുന്നത്. ഓണം അടുക്കാറായതോടെ പച്ചക്കറി വിലയും മുന്നേറുന്നു. വിവിധ ജില്ലകളില്‍ നൂറിന് മുകളിലാണ് പല പച്ചക്കറികളുടെയും വില.

പച്ചക്കറി മാര്‍ക്കറ്റ്
ഓണം വന്നെത്താന്‍ ഇനി അധിക ദിനങ്ങള്‍ ബാക്കിയില്ല. ഓഗസ്റ്റ് മാസം അവസാനത്തോടെ കേരളം ഓണ ഒരുക്കങ്ങളിലേക്ക് കടക്കും. ഏത് കഷ്ടപ്പാടിലും ആഘോഷങ്ങള്‍ മാറ്റിവെക്കുന്ന സ്വഭാവം മലയാളികള്‍ക്കില്ല. എങ്കിലും ഇത്തവണ വിലക്കയറ്റം എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ജനങ്ങള്‍.
സംസ്ഥാനത്ത് വിലക്കയറ്റം വന്‍ കുതിച്ചുചാട്ടമാണ് നടത്തികൊണ്ടിരിക്കുന്നത്. ഓണം അടുക്കാറായതോടെ പച്ചക്കറി വിലയും മുന്നേറുന്നു. വിവിധ ജില്ലകളില്‍ നൂറിന് മുകളിലാണ് പല പച്ചക്കറികളുടെയും വില.
ഓരോ ജില്ലകളിലെയും പച്ചക്കറി വില താഴെ കൊടുത്തിരിക്കുന്നു.
Also Read: Coconut Oil Price: വെളിച്ചെണ്ണ ലിറ്ററിന് 390 രൂപയിലേക്ക്? വില കുറവിന് കാരണമിത്…
| പച്ചക്കറി | എറണാകുളം | കോഴിക്കോട് | കണ്ണൂര്‍ | കാസര്‍ഗോഡ് |
| സവാള | 25 | 24 | 24 | 25 |
| ചെറിയ ഉള്ളി | 60 | 60 | 100 | 100 |
| ഉരുളക്കിഴങ്ങ് | 40 | 28 | 35 | 36 |
| തക്കാളി | 50 | 35 | 34 | 35 |
| വെണ്ട | 40 | 50 | 70 | 70 |
| കത്തിരി/വഴുതന | 40 | 50 | 50 | 55 |
| പയര്‍ | 40 | 60 | 80 | 80 |
| ചേന | 70 | 60 | 80 | 80 |
| ചേമ്പ് | 60 | 80 | – | – |
| മത്തങ്ങ | 40 | 20 | 60 | 60 |
| കുമ്പളങ്ങ | 40 | 40 | 40 | 40 |
| പാവയ്ക്ക | 60 | 60 | 78 | 78 |
| പടവലം | 40 | 50 | 58 | 58 |
| കാരറ്റ് | 80 | 80 | 90 | 90 |
| കാബേജ് | 30 | 40 | 40 | 40 |
| മുരിങ്ങക്കായ | 40 | 40 | 65 | 65 |
| ഇഞ്ചി | 120 | 80 | 100 | 100 |
| പച്ചമുളക് | 100 | 100 | 80 | 80 |
| ബീന്‍സ് | 50 | 80 | 80 | 80 |
| ചെറുനാരങ്ങ | 60 | 60 | 50 | 50 |
| ബീറ്റ്‌റൂട്ട് | 40 | 50 | 60 | 62 |
| വെള്ളരി | 60 | 40 | 45 | 45 |