AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan TopUp: പേഴ്‌സണല്‍ ലോണ്‍ ടോപ്പ് അപ്പ് ചെയ്യാന്‍ വഴിയുണ്ട്; ഈ യോഗ്യത വേണമെന്ന് മാത്രം

How To TopUp Personal Loan: വ്യക്തിഗത വായ്പയില്‍ നിന്നും അധിക തുക ലഭിക്കുന്നതിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്. യോഗ്യത, പലിശ നിരക്കുകള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു.

Personal Loan TopUp: പേഴ്‌സണല്‍ ലോണ്‍ ടോപ്പ് അപ്പ് ചെയ്യാന്‍ വഴിയുണ്ട്; ഈ യോഗ്യത വേണമെന്ന് മാത്രം
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 02 May 2025 19:57 PM

നമ്മള്‍ പല ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വായ്പകള്‍ എടുക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ വായ്പയായി ലഭിച്ച തുകയേക്കാള്‍ അധികമായിരിക്കും. ഈയൊരു സാഹചര്യത്തില്‍ അധിക ഫണ്ട് നേടുന്നതിനായി നിങ്ങള്‍ക്ക് സാധിക്കും.

വ്യക്തിഗത വായ്പയില്‍ നിന്നും അധിക തുക ലഭിക്കുന്നതിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്. യോഗ്യത, പലിശ നിരക്കുകള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു.

വായ്പയില്‍ നിന്ന് ടോപ്പ് അപ്പ് ലഭിക്കുന്നതിനായി വായ്പാദാതാവ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ചില യോഗ്യത മാനദണ്ഡങ്ങള്‍ നിങ്ങള്‍ പാലിച്ചേ മതിയാകൂ. തിരിച്ചടവ് ചരിത്രം മികച്ചതായിട്ടുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ടോപ്പ് അപ്പ് ലഭിക്കുകയുള്ളൂ. നിലവിലുള്ള വായ്പയില്‍ സമയബന്ധിതമായി തിരിച്ചടവ് നടത്തിയ ഉപഭോക്താക്കളാണ് ബാങ്കുകള്‍ പരിഗണിക്കുന്ന ആദ്യ വിഭാഗം.

ഇതിന് പുറമെ നിങ്ങള്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും ഉണ്ടായിരിക്കണം. അതായത് 750 ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ വായ്പ ലഭിക്കുകയുള്ളു. നിങ്ങളുടെ തിരിച്ചടവ് ശേഷി നിര്‍ണയിക്കുന്നതിനായി വരുമാനത്തെ കുറിച്ചും ബാങ്ക് അന്വേഷിക്കും. നിലവിലുള്ള വായ്പയില്‍ ബാലന്‍സ് തുകയും യോഗ്യതയില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താവിന്റെയും വായ്പ ദാതാവിന്റെയും ക്രെഡിറ്റ് പ്രൊഫൈലിനെ അടിസ്ഥാനമാക്കിയാണ് പലിശ നിര്‍ണയിക്കുന്നത്. നിലവില്‍ നിങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന പലിശയ്ക്ക് കൂടുതലോ തുല്യമോ ആയിരിക്കും ടോപ്പ് അപ്പിന്റെ പലിശ.

Also Read: Financial Planning: എഐ എന്നാ സുമ്മാവാ! നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളും ആശാന്‍ ശ്രദ്ധിച്ചോളും

ലോണ്‍ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിനായി അധിക വായ്പ വേണമോ വേണ്ടയോ എന്ന കാര്യം ഉറപ്പിക്കുക. നിങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തുന്ന പലിശ താങ്ങാനാകുമോ എന്ന കാര്യവും പരിശോധിച്ച് ഉറപ്പിക്കേണ്ടതാണ്.

ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ പ്രോസസിങ് ഫീസും അധിക ചാര്‍ജുകളും നല്‍കേണ്ടതായും വരുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ചും ധാരണയുണ്ടായിരിക്കണം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.