AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPI New Rules : തട്ടിപ്പുകാർ ഇനി കൂടുതൽ വിയർക്കും; യുപിഐയിൽ പുതിയ നീക്കവുമായി എൻപിസിഐ

പുതിയ ഫീച്ചർ വരുന്നതോടെ യുപിഐ ഇടപാടുകൾക്ക് കുടുതൽ സുരക്ഷിതത്വം എൻപിസിഐ ഉറപ്പ് വരുത്തുന്നു

UPI New Rules : തട്ടിപ്പുകാർ ഇനി കൂടുതൽ വിയർക്കും; യുപിഐയിൽ പുതിയ നീക്കവുമായി എൻപിസിഐ
Google Pay ScannerImage Credit source: Indranil Aditya/NurPhoto via Getty Images
jenish-thomas
Jenish Thomas | Published: 01 May 2025 23:14 PM

യുപിഐ സേവനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഫീച്ചര് അവതരിപ്പിക്കാൻ ഒരുങ്ങി നാഷ്ണൽ പെയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഇനി മുതൽ ഒരു ഉപയോക്താവ് ചെയ്യുന്ന യുപിഐ ഇടപാട് അതാർക്കാണ് അയക്കുന്നതെന്ന കൃത്യമായ വിവരം നൽകുന്ന ഫീച്ചറാണ് എൻപിസിഐ അവതരിപ്പിക്കാൻ പോകുന്നത്. ജൂണ് 30നകം ഈ ഫീച്ചർ യുപിഐ സേവനത്തിൻ്റെ ഭാഗമാകും. പുതിയ ഫീച്ചർ വരുന്നതോടെ ഓരോ യുപിഐ പേയ്മെൻ്റുകൾക്കും കൂടുതൽ സുരക്ഷ ഉറപ്പ് വരുത്താനാണ് എൻപിസിഐ ലക്ഷ്യമിടുന്നത്.

പേയ്മെന്റ് നടത്തുന്നതിന് മുമ്പ്, നിങ്ങൾ പണം നൽകുന്ന വ്യക്തിയുടെ പേര് മൊബൈൽ സ്ക്രീനിൽ ദൃശ്യമാകും. സിബിഎസ് (കോര് ബാങ്കിംഗ് സൊല്യൂഷന്) യുടെ രേഖകളില് രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഈ പേര് പ്രത്യക്ഷപ്പെടും. ഇത് യുപിഐ പേയ്മെന്റുകള്ക്കിടയിലെ തട്ടിപ്പുകളുടെ വ്യാപ്തി ഇല്ലാതാക്കും. ഇത് പണം ശരിയായ വ്യക്തിക്കാണോ കൈമാറിയതെന്ന കാര്യത്തിൽ വ്യക്തത ലഭിക്കുന്നതാണെന്നാണ് ബിസിനെസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ നിങ്ങൾ എന്ത് പേരാണ് കാണുന്നത്?

ചില യുപിഐ ആപ്പുകൾ പേയ്മെന്റ് ആപ്പിൽ ഉപയോക്താക്കൾക്ക് ആളുകളുടെയും വിൽപ്പനക്കാരുടെയും പേരുകൾ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. മറ്റ് ചില ആപ്പുകൾ QR കോഡുകളിൽ നിന്ന് പേരുകൾ എടുക്കുന്നു. കോണ്ടാക്ട് ലിസ്റ്റില് ഉള്പ്പെടുത്തിയിട്ടുള്ള പേരുകളും ആപ്പുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ പേരുകളെല്ലാം കോർ ബാങ്കിംഗ് സൊല്യൂഷനിൽ രേഖപ്പെടുത്തിയ പേരുകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം.

പുതിയ നിയമത്തിൽ എന്ത് മാറ്റമുണ്ടാകും?

പേഴ്സണ് ടു പേഴ്സണ് (P2P), പി 2 പിഎം ഇടപാടുകൾക്കാണ് എന്പിസിഐയുടെ പുതിയ ചട്ടം ബാധകമാകുക. ഒരു പി 2 പി ഇടപാട് എന്നത് രണ്ടു പേർ തമ്മിൽ നടക്കുന്ന ഇടപാടാണ്. അതേസമയം ചെറുകിട വ്യവസായികളുമായി നടക്കുന്ന ഇടപാടിനെ പി2പിഎം എന്നാണ്  വിളിക്കുക. ഉദാഹരണമായി, നിങ്ങൾ ഒരു ഒരു ചെറിയ കടയുടമയ്ക്കോ പണം നൽകുകയാണെങ്കിൽ, അതിനെ P2PM എന്ന് വിളിക്കുന്നു. അതേസമയം സുഹൃത്തിന് പണം കൈമാറുകയാണെങ്കില് അതിനെ പി 2 പി ഇടപാട് എന്നാണ് വിളിക്കുക.

പേര് ദൃശ്യമാകുന്ന രീതി മാറും

പേയ്മെന്റുകള് നടത്തുന്ന രീതിയിലും പേരുകള് പ്രദര്ശിപ്പിക്കുന്ന രീതിയിലും പുതിയ ചട്ടം മാറ്റില്ലെന്നാണ് മാധ്യമ റിപ്പോര്ട്ടുകള് പറയുന്നത്. പേയ്മെന്റിന് മുമ്പ് ആപ്പിൽ വരുന്ന പേര് വെരിഫൈഡ് നാമം അതായത് ബാങ്കിംഗ് രേഖകളിൽ രേഖപ്പെടുത്തിയ പേര് ആയിരിക്കും. ഇത് സംഭവിച്ചാൽ, തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യത കുറയും, പേയ്മെന്റുകൾ നടത്തുന്നത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്തും.