PM Surya Ghar Muft Bijli Yojana: വെറും 6% പലിശയിൽ 2 ലക്ഷം രൂപ വായ്പ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

PM Surya Ghar Muft Bijli Yojana: ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025 സെപ്റ്റംബർ വരെ, പിഎംഎസ്ജിഎംബിവൈ പദ്ധതി പ്രകാരം 10,907 കോടി രൂപയുടെ വായ്പകളാണ് ലഭിച്ചിരിക്കുന്നത്.

PM Surya Ghar Muft Bijli Yojana: വെറും 6% പലിശയിൽ 2 ലക്ഷം രൂപ വായ്പ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

13 Oct 2025 17:22 PM

ഇന്ത്യൻ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിൻ്റെ പദ്ധതിയാണ് ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’. സോളാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സബ്സിഡിയും കുറഞ്ഞ പലിശയിൽ വായ്പയും നൽകി ഒരു കോടി വീടുകളിൽ വൈദ്യുതിയെത്തിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് ലഭിക്കുന്നത്.

ഈ പദ്ധതി പ്രകാരം, വെറും 6% എന്ന കുറഞ്ഞ നിരക്കിൽ 2 ലക്ഷം രൂപ വരെ വായ്പകൾ കേന്ദ്രം നൽകും. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) 5.79 ലക്ഷത്തിലധികം വായ്പാ അപേക്ഷകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 2025 സെപ്റ്റംബർ വരെ, പിഎംഎസ്ജിഎംബിവൈ പദ്ധതി പ്രകാരം 10,907 കോടി രൂപയുടെ വായ്പകളാണ് ലഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾ

ഈ പദ്ധതി പ്രകാരം, 2 കിലോവാട്ട് വരെയുള്ള സോളാർ റൂഫ്‌ടോപ്പ് ഇൻസ്റ്റാളേഷനുകൾക്ക് കിലോവാട്ടിന് 30,000 രൂപ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നു.

3 കിലോവാട്ട് വരെയുള്ള അധിക ശേഷിക്ക് കിലോവാട്ടിന് 18,000 രൂപ സബ്‌സിഡി നൽകാനുള്ള വ്യവസ്ഥയുമുണ്ട്.

3 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള സിസ്റ്റങ്ങൾക്ക് 78,000 രൂപ സബ്‌സിഡി ലഭിക്കും.

രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഈട് ആവശ്യമില്ല.

പണം വിതരണം ചെയ്ത തീയതി മുതൽ 6 മാസത്തെ മൊറട്ടോറിയം വ്യവസ്ഥയുണ്ട്.

പ്രീപേയ്‌മെന്റ് ചാർജുകളൊന്നുമില്ല.

ALSO READ: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് തിരികെ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmsuryaghar.gov.in/ സന്ദർശിക്കുക .

വെബ്‌സൈറ്റിൽ, ഉപഭോക്തൃ വിഭാഗം കണ്ടെത്തി ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്കുചെയ്യുക.

അല്ലെങ്കിൽ, ലോഗിൻ മെനു തുറന്ന് ‘കൺസ്യൂമർ ലോഗിൻ’ തിരഞ്ഞെടുക്കുക.

രജിസ്റ്റർ ചെയ്ത ഉപഭോക്തൃ മൊബൈൽ നമ്പറും കാപ്ചയും നൽകുക.

പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ബോക്സിൽ ചെക്ക് മാർക്കിടുക, തുടർന്ന് ‘പരിശോധിക്കുക’ ക്ലിക്ക് ചെയ്യുക.

മൊബൈൽ ഫോണിൽ SMS വഴി ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക, തുടർന്ന് ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ പേര്, ഇമെയിൽ, വിലാസം, സംസ്ഥാനം, ജില്ല, പിൻ കോഡ് എന്നിവയുൾപ്പെടെ പൂർണ്ണ പ്രൊഫൈൽ വിശദാംശങ്ങൾ നൽകുക.

ഒടുവിൽ, ‘സേവ്’ ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ജൻ സമർത്ത് പോർട്ടലിൽ ‘ലോണിന് അപേക്ഷിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ