Post Office MIS: വീട്ടിലിരുന്ന് മാസം 9,000 രൂപ നേടാം, എങ്ങനെയെന്നല്ലേ? അറിയേണ്ട കാര്യങ്ങൾ
Post Office Monthly Income Scheme 2026: സുരക്ഷിതമായ നിക്ഷേപത്തിലൂടെ മാസംതോറും ഒരു നിശ്ചിത വരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്കീം. കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാലോ....
പണം സമ്പാദിക്കുക എന്നതാണ് എല്ലാവരുടെയും പൊതുവായ ആഗ്രഹങ്ങളിലൊന്ന്. എന്നാൽ പ്രതിമാസം 9000 രൂപ വരെ വരുമാനം നേടാൻ കഴിയുന്ന ഒരു വഴിയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്കീം ആണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. സുരക്ഷിതമായ നിക്ഷേപത്തിലൂടെ മാസംതോറും ഒരു നിശ്ചിത വരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്കീം. കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാലോ….
ഒറ്റയ്ക്കുള്ള അക്കൗണ്ട് ആണെങ്കിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ ഈ പദ്ധതിക്ക് 7.4 ശതമാനം വാർഷിക പലിശയാണ് ലഭിക്കുന്നത്. ഓരോ മാസവും പലിശ തുക നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് എത്തും. അഞ്ച് വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. കാലാവധിക്ക് ശേഷം തുക പിൻവലിക്കുകയോ അല്ലെങ്കിൽ പുതിയ നിബന്ധനകൾക്ക് വിധേയമായി വീണ്ടും നിക്ഷേപിക്കുകയോ ചെയ്യാം.
പ്രതിമാസം 9,250 രൂപ വരെ നേടുന്നത് എങ്ങനെ?
നിങ്ങൾ ഈ പദ്ധതിയിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് പരമാവധി തുകയായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. 7.4% പലിശ നിരക്കിൽ ഒരു വർഷം 1,11,000 രൂപ പലിശയായി ലഭിക്കും. ഇത് 12 മാസത്തേക്ക് വിഭജിച്ചാൽ പ്രതിമാസം 9,250 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തും. ഒറ്റയ്ക്കുള്ള അക്കൗണ്ടിൽ 9 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ മാസം ഏകദേശം 5,550 രൂപ വരുമാനമായി ലഭിക്കും.
ഇന്ത്യൻ പൗരനായ ഏതൊരാൾക്കും ഈ അക്കൗണ്ട് തുടങ്ങാം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷാകർത്താക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കും. പരമാവധി മൂന്ന് പേർക്ക് ചേർന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാവുന്നതാണും.
എന്നാൽ, നിക്ഷേപിച്ച് ഒരു വർഷത്തിന് മുൻപ് തുക പിൻവലിക്കാൻ സാധിക്കില്ല. ഒന്ന് മുതൽ മൂന്ന് വർഷത്തിനുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ നിക്ഷേപത്തുകയിൽ നിന്ന് 2% പിഴയായി ഈടാക്കും. മൂന്ന് വർഷത്തിന് ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ 1% ആയിരിക്കും പിഴ.