Post Office RD Scheme: 300 രൂപ കൊടുത്ത് 17 ലക്ഷം നേടുന്ന മാജിക്ക്; ഇനിയും തുടങ്ങിയില്ലേ…

Post Office Recurring Deposit Calculator: ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ആർഡി അക്കൗണ്ടുകൾ ലഭ്യമാണെങ്കിലും, പോസ്റ്റ് ഓഫീസ് ആർഡി പദ്ധതിക്കാണ് ആരാധകർ കൂടുതൽ. വലിയൊരു തുക ഒരുമിച്ച് നിക്ഷേപിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസ് ആർഡിയിലൂടെ 17 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കിയാലോ....

Post Office RD Scheme: 300 രൂപ കൊടുത്ത് 17 ലക്ഷം നേടുന്ന മാജിക്ക്; ഇനിയും തുടങ്ങിയില്ലേ...

പ്രതീകാത്മക ചിത്രം

Updated On: 

16 Jun 2026 | 03:03 PM

ചെറിയ തുകകൾ ഓരോ മാസവും മാറ്റിവെച്ച് വലിയൊരു തുക കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ആർഡി (Recurring Deposit). ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ആർഡി അക്കൗണ്ടുകൾ ലഭ്യമാണെങ്കിലും, പോസ്റ്റ് ഓഫീസ് ആർഡി പദ്ധതിക്കാണ് ആരാധകർ കൂടുതൽ. വലിയൊരു തുക ഒരുമിച്ച് നിക്ഷേപിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസ് ആർഡിയിലൂടെ 17 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കിയാലോ….

കാലാവധിയും പലിശ നിരക്കും

പോസ്റ്റ് ഓഫീസ് ആർഡിയിൽ നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും സർക്കാർ നിങ്ങൾക്ക് ഉറപ്പായ പലിശ നൽകുകയും ചെയ്യുന്നു.  കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാമെന്നതിനാൽ കുറഞ്ഞ വരുമാനക്കാർക്ക് ഇത് മികച്ചതാണ്. പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടിന്റെ കാലാവധി 5 വർഷമാണ്. എന്നാൽ ഇത് വീണ്ടും ഒരു 5 വർഷത്തേക്ക് കൂടി നീട്ടി ആകെ 10 വർഷത്തെ കാലാവധിയാക്കി മാറ്റുമ്പോൾ കൂട്ടുപലിശയുടെ നേട്ടം നിക്ഷേപകന് ലഭിക്കുന്നു.

അക്കൗണ്ട് ആരംഭിച്ച് 1 വർഷം പൂർത്തിയായാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള തുകയുടെ 50% വരെ ആവശ്യഘട്ടങ്ങളിൽ ലോൺ ആയി കൈപ്പറ്റാവുന്നതാണ്. മാസമാസം അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് 6 മാസത്തെയും 12 മാസത്തെയും തുക ഒന്നിച്ച് മുൻകൂറായി അടയ്ക്കാനും സൗകര്യമുണ്ട്.

ALSO READ: കൈയ്യിലുള്ള പണം വെറുതെ കളയേണ്ട; മാസം 16,650 രൂപ നേടാം….

അക്കൗണ്ട് എങ്ങനെ തുടങ്ങാം?

നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ചെന്ന് ഐഡന്റിറ്റി പ്രൂഫും ഫോട്ടോയും നൽകി വെറും 100 രൂപയ്ക്ക് പോലും ഈ ആർഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഓൺലൈൻ ബാങ്കിംഗ് സൗകര്യമുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ മൊബൈൽ ആപ്പ് വഴിയും നിക്ഷേപം തുടങ്ങാം.

കാലാവധി കൂട്ടിയാൽ?

കാലാവധി 5 വർഷമാണ്. എന്നാൽ ഇത്  വർഷത്തെ കാലാവധിയാക്കി മാറ്റുമ്പോൾ കൂട്ടുപലിശയുടെ നേട്ടം നിക്ഷേപകന് ലഭിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഓരോ മാസവും 10,000 രൂപ വീതം 5 വർഷത്തേക്ക് നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇതോടെ ആകെ നിക്ഷേപിച്ച തുക 6  രൂപയാകുന്നു.  പലിശ ചേർത്ത് 5 വർഷത്തിന് ശേഷം ലഭിക്കുന്ന ആകെ തുക 7,13,659 രൂപ. ഇവിടെ 1,13,659 രൂപയാണ് പലിശ നിരക്കിൽ ലഭിക്കുന്നത്. ഇനി, പദ്ധതി 10 വർഷത്തേക്ക് നീട്ടുമ്പോൾ ആകെ 120 മാസങ്ങൾ ആകുന്നു. 10 വർഷത്തെ ആകെ നിക്ഷേപിച്ച തുക 12 ലക്ഷം രൂപ. 10 വർഷത്തിന് ശേഷം ലഭിക്കുന്ന അന്തിമ തുക 17,08,546 രൂപ. അതായത്, പലിശ നിരക്കിൽ മാത്രം 5,08,546 രൂപ ഉറപ്പാക്കാം.

17 ലക്ഷം രൂപ നേടുന്നത് എങ്ങനെ?

ദിവസവും ഏകദേശം മുന്നൂറ് രൂപയിൽ കൂടുതൽ മാറ്റിവെച്ചാൽ 17 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതായത്, ദിവസവും 333 രൂപ മിച്ചം വെച്ചാൽ മാസം ഏകദേശം 10,000 രൂപയാകും. അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 6 ലക്ഷമാകും, പലിശ സഹിതം ഇത് 7,13,659 രൂപയിലെത്തും. 10 വർഷം തുടർന്നാൽ നിക്ഷേപം 12 ലക്ഷവും പലിശയടക്കം മൊത്തം തുക 17,08,546 രൂപയുമാകും. അതായത്, പലിശയിൽ നിന്ന് മാത്രം 5 ലക്ഷത്തിലധികം രൂപ നിങ്ങൾ സമ്പാദിച്ചു.

നിരാകരണം: ഈ ലേഖനം വിവരങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്, സാമ്പത്തിക ഉപദേശമല്ല. നിക്ഷേപത്തിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ സഹായം തേടുക.

English Summary:

Post Office Recurring Deposit (RD) Scheme, a government-backed savings plan that helps investors build a large corpus through small, regular deposits. By saving around Rs 333 per day and investing it in a Post Office RD account, an individual can accumulate approximately Rs 7.13 lakh in 5 years, including interest.

Follow Us
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം