Ration Shop: പോകാന്‍ വരട്ടെ! ഇന്ന് റേഷന്‍ കടകള്‍ക്ക് അവധി

Ration Dealers Association Meeting: സംസ്ഥാനത്തെ പല റേഷന്‍ കടകളിലും മണ്ണെണ്ണ എത്തിയിട്ടില്ല. എവിടെയാണ് മണ്ണെണ്ണ വിതരണം ചെയ്തതെന്ന് ചോദ്യമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നത്.

Ration Shop: പോകാന്‍ വരട്ടെ! ഇന്ന് റേഷന്‍ കടകള്‍ക്ക് അവധി

റേഷന്‍ കട

Published: 

11 Aug 2025 09:15 AM

ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ 30ാം സംസ്ഥാന സമ്മേളനത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ വെച്ചാണ് ഇത്തവണ സംസ്ഥാന സമ്മേളനം. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനാല്‍ തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് റേഷന്‍ വ്യാപാരി സംഘടന അറിയിച്ചു.

അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം റേഷന്‍ കടകളില്‍ മണ്ണെണ്ണ എത്തിയത് ജൂലൈ മാസത്തിലാണ്. ലിറ്ററിന് 65 രൂപ നിരക്കിലാണ് വില്‍പന. അന്ത്യോദയ അന്ന യോജന കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയുമാണ് വിതരണം ചെയ്യുന്നത്.

വൈദ്യുതീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നതെന്നാണ് വിവരം. എന്നാല്‍ സംസ്ഥാനത്തെ പല റേഷന്‍ കടകളിലും മണ്ണെണ്ണ എത്തിയിട്ടില്ല. എവിടെയാണ് മണ്ണെണ്ണ വിതരണം ചെയ്തതെന്ന് ചോദ്യമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നത്.

Also Read: Ration Updates : മണ്ണെണ്ണ വാങ്ങിയില്ലേ? ജൂലൈ മാസത്തിലെ റേഷൻ വിതരണവും കഴിഞ്ഞു, ഇനി എന്ത് ചെയ്യും?

അതിനാല്‍ തന്നെ ജൂലൈ മാസത്തിലെ മണ്ണെണ്ണ വാങ്ങിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇനി ലഭിക്കില്ലേ എന്ന സംശയവും ആളുകളിലുണ്ട്. എന്നാല്‍ ത്രൈമാസ കണക്കിലാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നതെന്നും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്ണെണ്ണ കൈപ്പറ്റാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും