AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RBI New Rules: ക്രെഡിറ്റ് കാർഡ് വഴിയുള്ള ബിൽ പേയ്മെൻ്റ് ദുഷ്‌കരമാവും; ആർബിഐയുടെ പുതിയ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ

RBI New Rules: പ്രമുഖ ബാങ്കുകൾ ഇതുവരെ ഈ നിയമനം കർശനമാക്കിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ, എട്ട് ബാങ്കുകൾ മാത്രമാണ് ബിബിപിഎസിൽ ബിൽ പേയ്‌മെൻ്റ് സജീവമാക്കിയിരിക്കുന്നത്.

RBI New Rules: ക്രെഡിറ്റ് കാർഡ് വഴിയുള്ള ബിൽ പേയ്മെൻ്റ് ദുഷ്‌കരമാവും; ആർബിഐയുടെ പുതിയ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ
RBI new rules on credit card bill payment.
Neethu Vijayan
Neethu Vijayan | Published: 24 Jun 2024 | 02:51 PM

ബിൽ പേയ്‌മെൻ്റിനായി ക്രെഡിറ്റ് കാർഡ് (credit card) ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആർബിഐയുടെ പുതിയ നിയമങ്ങൾ (RBI New Rules) ഇനി മുതൽ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ ദുഷ്‌കരമാക്കും. ജൂലൈ ഒന്ന് (July 1) മുതലാണ് ആർബിഐയുടെ പുതിയ നിയമങ്ങൾ നിലവിൽ വരുക. ഫോൺപേ, ക്രെഡ്, ബിൽഡെസ്‌ക് തുടങ്ങിയ ഫിൻടെക് കമ്പനികളെയാണ് പുതിയ നിയമം ബാധിക്കുക. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ ആർബിഐയുടെ കേന്ദ്രീകൃത ബില്ലിങ് നെറ്റ്‌വർക്കിലൂടെ നടത്തണമെന്ന ഏറ്റവും പുതിയ റിസർവ് ബാങ്ക് റെഗുലേഷനാണ് ഉപഭോക്താക്കൾക്ക് വെല്ലുവിളിയാകുന്നത്. പേയ്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമാക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

ആർബിഐ നിയമങ്ങൾ

ജൂൺ 30ന് ശേഷം എല്ലാ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകളും ഭാരത് ബിൽ പേയ്‌മെൻ്റ് സിസ്റ്റം (ബിബിപിഎസ്) വഴി പ്രോസസ്സ് ചെയ്യണമെന്നാണ് ആർബിഐ നിർദ്ദേശം. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ ഇതുവരെ ബിബിപിഎസ് സജീവമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രമുഖ ബാങ്കുകൾ ഇതുവരെ ഈ നിയമനം കർശനമാക്കിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ, എട്ട് ബാങ്കുകൾ മാത്രമാണ് ബിബിപിഎസിൽ ബിൽ പേയ്‌മെൻ്റ് സജീവമാക്കിയിരിക്കുന്നത്.

ALSO READ: വിദ്യാർത്ഥികൾക്ക് ആശ്വാസ ഇളവുകൾ, നികുതി നിരക്കുകളിൽ മാറ്റം, ചിലവേറുന്നവ ഇവയെല്ലാം…

ഫോൺപേ, ക്രെഡ് പോലുള്ള ഫിൻടെക് കമ്പനികൾ ബിബിപിഎസിൽ അംഗങ്ങളാണെങ്കിലും, ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട കമ്പനികൾക്ക് ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യാൻ സാധിക്കില്ല. നേരത്തെ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് കമ്പനികൾ ആർബിഐയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആർബിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എന്താണ് ബിബിപിഎസ്?

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അതായത് എൻപിസിഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ബിൽ പേയ്‌മെൻ്റ് സേവനമാണ് ബിബിപിഎസ്. യുപിഐയും റുപേയും പോലെ, ബിബിപിഎസും നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കിയതാണ്.

26 ബാങ്കുകൾ ഇപ്പോഴും ഇത് പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമം കൂടിയാണ് ബിബിപിഎസ് സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്.