Reserve Bank: ഓഹരികളിന്മേല്‍ ഇനി 1 കോടി രൂപ വരെ വായ്പ; പ്രഖ്യാപനവുമായി റിസർവ് ബാങ്ക്

RBI raised limit on loans against shares: പുതിയ ഓഹരി ഇഷ്യൂകൾക്ക് (ഐപിഒ) അപേക്ഷിക്കുന്നതിനായി വായ്പയെടുക്കുന്നതിനുള്ള പരിധി 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Reserve Bank: ഓഹരികളിന്മേല്‍ ഇനി 1 കോടി രൂപ വരെ വായ്പ; പ്രഖ്യാപനവുമായി റിസർവ് ബാങ്ക്

Rbi Logo

Published: 

03 Oct 2025 11:03 AM

നിക്ഷേപകർക്ക് കൂടുതൽ വായ്പാ സൗകര്യങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ലിസ്റ്റ് ചെയ്ത ഓഹരികൾ ഈടായി നൽകി ഒരു വ്യക്തിക്ക് എടുക്കാവുന്ന വായ്പയുടെ പരിധി 20 ലക്ഷത്തിൽ നിന്ന് 1 കോടി രൂപയായി ഉയർത്തി. അടിയന്തരമായി പണം ആവശ്യമുള്ളവർക്ക് തങ്ങളുടെ ഓഹരികളോ മ്യൂച്വൽ ഫണ്ടുകളോ വിൽക്കാതെ തന്നെ പണം കണ്ടെത്താൻ ഈ രീതി സഹായകമാകും.

കൂടാതെ പുതിയ ഓഹരി ഇഷ്യൂകൾക്ക് (ഐപിഒ) അപേക്ഷിക്കുന്നതിനായി വായ്പയെടുക്കുന്നതിനുള്ള പരിധി 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ പോലുള്ള ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങൾ ഈടായി നൽകുന്നതിനുള്ള നിയന്ത്രണങ്ങളും ആർബിഐ നീക്കം ചെയ്തു.

ഓഹരികൾക്ക് ഈടായുള്ള വായ്പ എന്നാലെന്ത്?

നിങ്ങളുടെ ഓഹരികളോ മ്യൂച്വൽ ഫണ്ടുകളോ വിൽക്കാതെ പണം ആവശ്യമുള്ളപ്പോൾ, അവ ഒരു ബാങ്കിനോ ബ്രോക്കർക്കോ ഈടായി നൽകി വായ്പയെടുക്കുന്ന രീതിയാണിത്. സാധാരണ വ്യക്തിഗത വായ്പകളേക്കാൾ കുറഞ്ഞ പലിശ നിരക്കിലാണ് ഇത്തരം വായ്പകൾ ലഭിക്കാറുള്ളത്.

വിദ്യാഭ്യാസം, ചികിത്സ, ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ, നേട്ടത്തിലുള്ള ഓഹരികൾ വിൽക്കേണ്ട ആവശ്യം വരുന്നില്ല. ഓഹരികളുടെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് തന്നെ ഫണ്ടുകൾ ലഭ്യമാക്കാൻ ഇവ സഹായിക്കും.

ALSO READ: ഇനി കാത്തിരിക്കേണ്ട, വേഗത്തിൽ ചെക്ക് മാറാം; പുതിയ സംവിധാനം നാളെ മുതൽ

ശ്രദ്ധിക്കുക….

ഈടായി നൽകിയിട്ടുള്ള ഓഹരികളുടെ വിപണി മൂല്യം കുറയുകയാണെങ്കിൽ, വായ്പ നൽകിയ സ്ഥാപനം അധികമായി കൂടുതൽ ഈട് (അല്ലെങ്കിൽ പണം) ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് മാർജിൻ കോൾ എന്ന് അറിയപ്പെടുന്നു.

മറ്റ് വായ്പകളെ അപേക്ഷിച്ച് പലിശ കുറവാണെങ്കിലും, ഫീസുകളും മറ്റ് ചാർജുകളും തിരിച്ചടവ് കാലയളവിൽ ഒരു അധിക ബാധ്യതയായി മാറും. വായ്പ വിവേകപൂർവ്വം ഉപയോഗിക്കുകയും തിരിച്ചടവ് ഉറപ്പാക്കുകയും വേണം.

ഓഹരികൾ ഈടായി നൽകുന്നതിന് മുമ്പ് വായ്പയുടെ നിബന്ധനകളും പലിശ നിരക്കുകളും ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക.

വായ്പ എടുത്ത തുക അത്യാവശ്യങ്ങൾക്കോ ഉയർന്ന വരുമാനം ലഭിക്കാൻ സാധ്യതയുള്ള ആവശ്യങ്ങൾക്കോ വേണ്ടി മാത്രം ഉപയോഗിക്കുക.

ഈട് മൂല്യവും വായ്പാ തുകയും തമ്മിലുള്ള അനുപാതം നിരന്തരം നിരീക്ഷിക്കുകയും മാർജിൻ കോളുകൾക്കായി തയ്യാറെടുക്കുകയും ചെയ്യുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും