Kerala Gold Price Today: ഈ കുതിപ്പ് റെക്കോർഡിലേക്കോ? തുടർച്ചയായ അഞ്ചാ ദിനവും സ്വർണവില കൂടി
Kerala Gold Rate Today: കഴിഞ്ഞ ദിവസം പവന് 320 രൂപ വർദ്ധിച്ച് സ്വർണവില 73000 കടന്നു. തുടർന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയായിരുന്നു. അതേ വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായാ അഞ്ചാം ദിനവും സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ ദിവസം പവന് 320 രൂപ വർദ്ധിച്ച് സ്വർണവില 73000 കടന്നു. തുടർന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയായിരുന്നു. അതേ വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വർണവില 560 രൂപയോളമാണ് വർദ്ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർധിച്ച് 9130 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7490 രൂപയാണ്.
ഈ മാസം ഒന്നാം തീയതി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 71360 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 240 രൂപ കൂടി 71600 രൂപയിൽ എത്തിയ സ്വർണവില ഉച്ചയോടെ 880 രൂപ കൂടി 72480 രൂപയിൽ എത്തിയിരുന്നു. പിന്നീട് ഇങ്ങോട്ടേക്ക് കൂടുന്ന കാഴ്ചയാണ് കണ്ടത്.
Also Read:പശുവളർത്തുന്ന 10 ലക്ഷം കർഷകർക്ക് വൻ നേട്ടം, കേരള ബാങ്കിന്റെ പുതിയ സ്കീം
ആഗോള തലത്തിലും സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയരുകയാണ്.. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് പെട്ടെന്ന് അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം വെള്ളിക്കും റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിലോയ്ക്ക് 104675 രൂപയാണ് വെള്ളിയുടെ വില. മാഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്.