Robert Kiyosaki: ആ​ഗോളവിപണി തകർച്ചയിലേക്ക്; സ്വർണമല്ല, വാങ്ങേണ്ടത് ഈ രണ്ട് ലോഹങ്ങൾ; മുന്നറിയിപ്പ് നൽകി റോബര്‍ട്ട് കിയോസ്‌കി

Robert Kiyosaki warns Global Market Crash: സ്വർണ്ണത്തിൽ നിന്നും ബിറ്റ്‌കോയിനിൽ നിന്നും വ്യത്യസ്തമായി വെള്ളിക്ക് വ്യാവസായിക മേഖലയിൽ വലിയ ഉപയോഗമുണ്ട്. ഇത് വെള്ളിക്ക് കൂടുതൽ മൂല്യം നൽകുന്നു.

Robert Kiyosaki: ആ​ഗോളവിപണി തകർച്ചയിലേക്ക്; സ്വർണമല്ല, വാങ്ങേണ്ടത് ഈ രണ്ട് ലോഹങ്ങൾ; മുന്നറിയിപ്പ് നൽകി റോബര്‍ട്ട് കിയോസ്‌കി

Robert Kiyosaki

Updated On: 

13 Oct 2025 | 07:24 PM

ആ​ഗോള വിപണി, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന മുന്നറിയിപ്പ് നൽകി ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന് പുസ്തകത്തിൻ്റെ എഴുത്തുകാരനായ റോബർട്ട് കിയോസാക്കി. ഈ വർഷം ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തകർച്ച ഉണ്ടാകുമെന്നും ഇത് ‘ബേബി ബൂമർ’ ‌തലമുറയുടെ പെൻഷൻ സമ്പാദ്യങ്ങളെ തകർക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ബേബി ബൂമേഴ്‌സ്

വിപണി തകർച്ച, സ്വർണത്തിന്റെ വീഴ്ച എന്നിവയ്ക്കൊപ്പം ബേബി ബൂമേഴ്സ്നിന്റെ തകർച്ചയേയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് അവസാനവും, 1960 കളുടെ തുടക്കത്തിലും ജനിച്ചവര്‍ ആണ് ബേബി ബൂമേഴ്‌സ്. ‘ബേബി ബൂമർ’ തലമുറയിലുള്ളവർ വീടില്ലാത്ത അവസ്ഥയിലേക്കോ അല്ലെങ്കിൽ താമസത്തിനായി മക്കളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കോ എത്താം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്തുകൊണ്ട് വെള്ളി വാങ്ങണം?

സ്വർണത്തേക്കാൾ ഉപരി വെള്ളിയും, എതെറിയവും നിക്ഷേപകർക്ക് നേട്ടം നൽകുമെന്ന് അദ്ദേഹം പറയുന്നു. നിലവിൽ വെള്ളിക്ക് വിപണിയിൽ അതിൻ്റെ യഥാർത്ഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയാണ് ഉള്ളത്. അതിനാൽ വളർച്ചാ സാധ്യത കൂടുതലാണ്. കൂടാതെ സ്വർണ്ണത്തിൽ നിന്നും ബിറ്റ്‌കോയിനിൽ നിന്നും വ്യത്യസ്തമായി വെള്ളിക്ക് വ്യാവസായിക മേഖലയിൽ വലിയ ഉപയോഗമുണ്ട്. ഇത് വെള്ളിക്ക് കൂടുതൽ മൂല്യം നൽകുന്നു.

ALSO READ: വെറും 6% പലിശയിൽ 2 ലക്ഷം രൂപ വായ്പ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഫിയറ്റ് കറന്‍സികള്‍

സ്വര്‍ണ്ണം, വെള്ളി, അല്ലെങ്കില്‍ അതുപോലത്തെ ഫിസിക്കല്‍ കമ്മോഡിറ്റികളുടെ പിന്‍ബലം ഇല്ലാത്ത കറന്‍സികളെയാണ് ഫിയറ്റ് കറന്‍സികള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഉടനെ ഫിയറ്റ് കറന്‍സികള്‍ വീഴുമെന്നും, സമ്പാദ്യം ഇന്നും കറന്‍സികളായി സൂക്ഷിക്കുന്നവര്‍ പരാജയപ്പെടുമെന്നും കിയോസാക്കി പറയുന്നു. പണപ്പെരുപ്പം ഇത്തരം കറന്‍സികളെ വെറും പേപ്പറാക്കി മാറ്റുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

നിക്ഷേപത്തിൻ്റെ പ്രകടനം

റിപ്പോർട്ട് അനുസരിച്ച്, കിയോസാക്കി നിർദ്ദേശിച്ച സ്വർണ്ണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവ ഉൾപ്പെടുന്ന പോർട്ട്ഫോളിയോ 2025-ൽ 40% വരെ വളർച്ച കൈവരിച്ചിട്ടുണ്ട്.

വെള്ളി: 47.5%

സ്വർണ്ണം: 43.06%

ബിറ്റ്‌കോയിൻ: 21.17%

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ