Kerala Gold Rate: വൃശ്ചികം വന്നെത്തി, സ്വര്‍ണവിലയില്‍ അത്ഭുതം സംഭവിക്കാന്‍ പോകുന്നു

Vrischikam Month Gold Price Prediction: മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്ന നാള്‍ മുതല്‍, കേരളത്തില്‍ വിവാഹ സീസണ് ചെറിയൊരു ഇടവേള വരും. ദീപാവലി അവസാനിച്ചതിന് തൊട്ടുപിന്നാലെ കുറഞ്ഞ സ്വര്‍ണവില വീണ്ടും പഴയ പ്രൗഢിയിലേക്ക് എത്തുന്ന സമയമാണിത്.

Kerala Gold Rate: വൃശ്ചികം വന്നെത്തി, സ്വര്‍ണവിലയില്‍ അത്ഭുതം സംഭവിക്കാന്‍ പോകുന്നു

പ്രതീകാത്മക ചിത്രം

Updated On: 

16 Nov 2025 | 01:12 PM

ദാ വൃശ്ചിക മാസം വന്നെത്തിയിരിക്കുന്നു, കേരളത്തെ സംബന്ധിച്ച് ഓരോ മാസങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്നതിന് പുറമെ, പൊതുവേ വിവാഹങ്ങള്‍ കുറയുന്ന മാസം കൂടിയാണ് വൃശ്ചികം. എല്ലാ പാപങ്ങളും ഇറക്കിവെച്ച് മലയാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും വൃശ്ചികത്തില്‍ അയ്യപ്പനില്‍ അലിയുന്നു.

മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്ന നാള്‍ മുതല്‍, കേരളത്തില്‍ വിവാഹ സീസണ് ചെറിയൊരു ഇടവേള വരും. ദീപാവലി അവസാനിച്ചതിന് തൊട്ടുപിന്നാലെ കുറഞ്ഞ സ്വര്‍ണവില വീണ്ടും പഴയ പ്രൗഢിയിലേക്ക് എത്തുന്ന സമയമാണിത്. അപ്പോള്‍ തന്നെ വൃശ്ചികം ആരംഭിക്കുന്നത് ഗുണം ചെയ്യുമോ എന്ന സംശയം എല്ലാവരിലും ബാക്കിയാക്കുന്നു.

വൃശ്ചികം തുണയ്ക്കുമോ?

വിവാഹ സീസണ്‍ അവസാനിക്കുന്നത് പൊതുവേ സ്വര്‍ണത്തിലുള്ള ഡിമാന്‍ഡ് കുറയ്ക്കുന്നു. ഡിമാന്‍ഡ് കുറയുന്നത് വില താഴേക്ക് എത്തുന്നതിന് വഴിവെക്കാറുമുണ്ട്. എന്നാല്‍, വൃശ്ചിക മാസത്തില്‍ കേരളത്തില്‍ വിവാഹങ്ങളേ നടക്കാറില്ല എന്ന് പറയാന്‍ സാധിക്കില്ല. പുണ്യ മാസമായി കരുതപ്പെടുന്ന വൃശ്ചികത്തില്‍ വിവാഹം നടത്തുന്നത് ഐശ്വര്യമായി കാണുന്നവരും ധാരാളമുണ്ട്. അതായത്, ഏതെങ്കിലും മാസങ്ങളുമായി സ്വര്‍ണത്തിന് യാതൊരുവിധ ബന്ധവുമില്ല. ആഗോള വിപണിയ്ക്ക് അനുസരിച്ച് സ്വര്‍ണവില കൂടുകയോ കുറയുകയോ ചെയ്യാം.

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ്, ന്യൂയോര്‍ക്ക് കോമക്‌സ് എന്നിവിടങ്ങളിടെ സ്വര്‍ണവിലയാണ് പ്രധാനം. അവിടെ വില ഉയര്‍ന്നാല്‍ ഇങ്ങ് കേരളത്തിലും അത് പ്രതിഫലിക്കും. ഡോളറിനെതിരെ രൂപ ഇടിയുമ്പോഴും സ്വര്‍ണവില ഉയരുന്നു. രൂപ ശക്തമാകുന്നതാണ് വിലയെ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന ഘടകം.

Also Read: Gold Rate Forecast: സ്വർണം ആണ് താരം, ഇനിയൊരു തിരിച്ചുവരവില്ല, വില ഒരു ലക്ഷമെത്തുമോ?

ഇന്ത്യയില്‍ 90 ശതമാനത്തോളം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതും സ്വര്‍ണവിലയ്ക്ക് തിരിച്ചടിയാണ്. വിവാഹ സീസണ്‍, ഉത്സവങ്ങള്‍, ഓണം, വിഷു പോലുള്ള സമയത്താണ് സാധാരണയായി കേരളത്തില്‍ വില ഗണ്യമായി ഉയരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എപ്പോള്‍ വേണെങ്കിലും എന്തും സംഭവിക്കാം.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്