SBI vs Post Office FD Rates: എസ്ബിഐ എഫ്ഡിയോ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റോ? നേട്ടം ഇത് നല്‍കും

Best Fixed Deposit Scheme: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിനും നല്‍കുന്ന പലിശ നിരക്ക് പരിശോധിക്കാം. ഇവയില്‍ ഏതാണ് ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമെന്നറിയാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കും.

SBI vs Post Office FD Rates: എസ്ബിഐ എഫ്ഡിയോ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റോ? നേട്ടം ഇത് നല്‍കും

പ്രതീകാത്മക ചിത്രം

Published: 

07 Jan 2026 | 08:13 PM

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ പലിശ നിരക്കില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്താറുണ്ട്. മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിര നിക്ഷേപങ്ങളോടാണ് കൂടുതലാളുകളും താത്പര്യം പ്രകടിപ്പിക്കുന്നത്. റിസ്‌ക് എടുക്കാന്‍ വിമുഖതയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മാര്‍ഗങ്ങളില്‍ ഒന്ന് കൂടിയാണിത്. 2026ല്‍ സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ബാങ്കുകളും പോസ്റ്റ് ഓഫീസും നല്‍കുന്ന പലിശ നിരക്കുകളെ കുറിച്ചറിഞ്ഞിരിക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിനും നല്‍കുന്ന പലിശ നിരക്ക് പരിശോധിക്കാം. ഇവയില്‍ ഏതാണ് ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമെന്നറിയാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കും.

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്

ഫിക്‌സഡ് ഡെപ്പോസിറ്റുകളേയാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് എന്ന് പറയുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ പദ്ധതി മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ നാല് വ്യത്യസ്ത നിക്ഷേപ കാലയളവുകളാണ് ഇതിനുള്ളത്. പ്രതിവര്‍ഷം 7.5 ശതമാനമാണ് പരമാവധി പലിശ.

1 വര്‍ഷ നിക്ഷേപം- 6.9 ശതമാനം
2 വര്‍ഷ നിക്ഷേപം- 7 ശതമാനം
3 വര്‍ഷ നിക്ഷേപം- 7.1 ശതമാനം
5 വര്‍ഷ നിക്ഷേപം- 7.5 ശതമാനം

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ്

മറ്റ് ബാങ്കുകളെ പോലെ മികച്ച പലിശ തന്നെയാണ് എസ്ബിഐയും വാഗ്ദാനം ചെയ്യുന്നത്. 5 മുതല്‍ 10 ശതമാനം വരെ പലിശ നിരക്കാണ് എസ്ബിഐ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത് വ്യത്യസ്ത കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും.

1 വര്‍ഷ നിക്ഷേപം- പ്രതിവര്‍ഷം 6.25 ശതമാനം
2 വര്‍ഷ നിക്ഷേപം- 6.40 ശതമാനം
3 വര്‍ഷ നിക്ഷേപം- 6.30 ശതമാനം
4 വര്‍ഷ നിക്ഷേപം- 6.30 ശതമാനം
5 വര്‍ഷ നിക്ഷേപം- 6.5 ശതമാനം

Also Read: Investment Tips: 50,000 ശമ്പളമുണ്ടോ? എങ്കില്‍ 1 കോടി വേഗം സമ്പാദിച്ചോളൂ

ഇവ തമ്മിലുള്ള വ്യത്യാസം

ഏത് നിക്ഷേപ മാര്‍ഗത്തില്‍ നിന്ന് ലഭിക്കുന്ന റിട്ടേണും നിക്ഷേപ കാലയളവിനെ ആശ്രയിച്ചിരിക്കുന്നു. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകള്‍ ഓരോ പാദത്തിലും സര്‍ക്കാര്‍ അവലോകനം ചെയ്യുകയും പുനക്രമീകരണം നടത്തുകയും ചെയ്യുന്നു. എന്നാല്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുമ്പോഴാണ്, പലിശയില്‍ ക്രമീകരണം നടത്തുന്നത്.

എസ്ബിഐയില്‍ ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ 1,2,3,5 എന്നീ കാലയളവുകളിലേക്ക് മാത്രമേ നിക്ഷേപം സാധ്യമാകൂ. എസ്ബിഐയില്‍ നിക്ഷേപം ഓണ്‍ലൈന്‍ വഴി ആരംഭിക്കാന്‍ സാധിക്കുമെങ്കില്‍ ടേം ഡെപ്പോസിറ്റിനായി പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചേ മതിയാകൂ. എന്നാല്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
ചോക്ലേറ്റ് കഴിച്ചാൽ വണ്ണം വയ്ക്കുമോ?
ഗ്യാസ് പെട്ടെന്ന് തീരില്ല, ഈ ട്രിക്ക് ചെയ്ത് നോക്കൂ
Viral Video | മൂന്നാറിൽ ആനക്കൂട്ടം, കുന്നിറങ്ങി റോഡിലേക്ക്
വീടിന് മുകളിലേക്ക് ടോറസ് ലോറി
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു