AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാന്‍ മ്യൂച്വല്‍ ഫണ്ട് മതി; എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കൂ

Mutual Funds for Retirement: 5 കോടി രൂപയോ 10 കോടി രൂപയോ വിരമിക്കല്‍ മൂലധനം ഉണ്ടാക്കുന്നത് ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയേക്കാം. എന്നാല്‍ തുടര്‍ച്ചയായ നിക്ഷേപത്തിന് നിങ്ങളെ ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കും.

Retirement Planning: വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാന്‍ മ്യൂച്വല്‍ ഫണ്ട് മതി; എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images Creative
shiji-mk
Shiji M K | Published: 19 Nov 2025 16:40 PM

മിഡില്‍ ക്ലാസില്‍ ഉള്‍പ്പെട്ട ചെറുപ്പക്കാര്‍ക്ക് പലപ്പോഴും ശമ്പളം വാങ്ങിക്കുന്നത് മാത്രമേ ഓര്‍മ ഉണ്ടായിരിക്കുകയുള്ളൂ, അത് എപ്പോള്‍ ഏതെല്ലാം വഴിയിലൂടെ ചെലവായിപ്പോയെന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടായിരിക്കില്ല. എന്നാല്‍ അങ്ങനെയെല്ലാം ജീവിച്ചാല്‍ മതിയോ? നിങ്ങള്‍ ജോലിയെല്ലാം ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിന് തയാറെടുക്കുമ്പോള്‍ കയ്യില്‍ പണമൊന്നും മിച്ഛമില്ലെന്നുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കൂ. അങ്ങനെയൊന്ന് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാതിരിക്കാന്‍ മികച്ച വിരമിക്കല്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനുള്ള വഴികള്‍ ഇപ്പോള്‍ തന്നെ നോക്കാം.

5 കോടി രൂപയോ 10 കോടി രൂപയോ വിരമിക്കല്‍ മൂലധനം ഉണ്ടാക്കുന്നത് ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയേക്കാം. എന്നാല്‍ തുടര്‍ച്ചയായ നിക്ഷേപത്തിന് നിങ്ങളെ ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. നേരത്തെ ആരംഭിക്കുകയും സ്ഥിരമായും അച്ചടക്കത്തോടെയും നിക്ഷേപിക്കുകയുമാണ് വേണ്ടത്.

മ്യൂച്വല്‍ ഫണ്ടുകള്‍

വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാനായി മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം. ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിങ്ങള്‍ക്ക് ഇതുവഴി നിക്ഷേപം നടത്താനാകും. ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ടുകളില്‍ വൈവിധ്യമാര്‍ന്ന ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കുന്നത് നിങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിക്കുന്നു.

സ്റ്റെപ്പ് അപ്പ് നിക്ഷേപ തന്ത്രം

വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് പ്രതിമാസ എസ്‌ഐപി തുക ക്രമേണ വര്‍ധിപ്പിക്കുന്നതിനെയാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്ന് പറയുന്നത്. ചെറിയ സംഭാവനയില്‍ ആരംഭിച്ച് എല്ലാ വര്‍ഷവും നിശ്ചിത ശതമാനം തുക വര്‍ധിപ്പിക്കുന്നത് ഉയര്‍ന്ന നേട്ടം നല്‍കും.

പോര്‍ട്ട്‌ഫോളിയോ

നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടുത്താം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍, പ്രത്യേകിച്ച് ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകള്‍ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് ഗുണം ചെയ്യുമെന്ന് വൈസ് ഫിന്‍സെര്‍വ് ഗ്രൂപ്പ് സിഇഒ അജയ് കുമാര്‍ യാദവ് പറയുന്നു.

Also Read: Mutual Funds: ലക്ഷ്യം പലത് റിസ്‌കും പലത്; നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഈ ഫണ്ടുകള്‍ യോജിക്കുമോ?

നിക്ഷേപകര്‍ക്ക് ബാലന്‍സ്ഡ് അല്ലെങ്കില്‍ മള്‍ട്ടി ക്യാപ് ഫണ്ടുകളും പരിഗണിക്കാവുന്നതാണ്. ഇവ ഓട്ടോമാറ്റിക് റീബാലന്‍സിങും വൈവിധ്യവത്കരണവും വാഗ്ദാനം ചെയ്യുന്നു. ബാലന്‍സ്ഡ് ഫണ്ടുകള്‍ സാധാരണയായി 70:30 ഇക്വിറ്റി ടു ഡെറ്റ് അലോക്കേഷനാണ് പിന്തുടരുന്നത്. ഇത് വളര്‍ച്ചാ സാധ്യതയ്‌ക്കൊപ്പം സ്ഥിരതയും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ അസ്ഥിരമാണെങ്കിലും, വളര്‍ന്നുവരുന്ന വിപണിയില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ സഹായിക്കും.

45,000 രൂപ പ്രതിമാസ നിക്ഷേപത്തിനൊപ്പം 10 ശതമാനം സ്റ്റെപ്പ് അപ്പ് ഓപ്ഷനും 15 ശതമാനം ശരാശരി വരുമാനവും ഉണ്ടെങ്കില്‍ 15 വര്‍ഷം കൊണ്ട് നിങ്ങള്‍ 5 കോടി രൂപയുടെ മൂലധനത്തിലേക്ക് എത്തും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.