Silver: സ്വർണമല്ല, 2026ൽ തിളങ്ങുന്നത് വെള്ളി; 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വർഷം, പ്രവചനം ഇങ്ങനെ….

Silver Price prediction for 2026: വ്യവസായ മേഖലയിൽ വെള്ളിയുടെ ഡിമാൻഡ് വർദ്ധിക്കുന്നതാണ് ഇവയുടെ കുതിപ്പിന് പ്രധാന കാരണം. സോളാർ പാനലുകൾക്ക് പുറമെ മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.

Silver: സ്വർണമല്ല, 2026ൽ തിളങ്ങുന്നത് വെള്ളി; 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വർഷം, പ്രവചനം ഇങ്ങനെ....

Silver

Published: 

12 Dec 2025 13:22 PM

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുകയാണ്. സ്പോട്ട് മാർക്കറ്റിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 2,00,000 കടന്നതായി ഗുഡ് റിട്ടേൺസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് മാർക്കറ്റിൽ വെള്ളി വില രണ്ട് ലക്ഷം ക‌ടക്കുന്നത്. അന്താരാഷ്ട്ര സ്പോട്ട് മാർക്കറ്റിൽ വെള്ളി വില 4.95 ശതമാനം കുതിച്ച് ഔൺസിന് $63.55 എന്ന നിലയിലെത്തിയിട്ടുണ്ട്.

979-ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് വെള്ളി കാഴ്ചവെക്കുന്നത്. 2025-ൽ മാത്രം വെള്ളിയുടെ വിലയിൽ 102 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായാണ് കണക്ക്. നിക്ഷേപകർക്ക് സ്വർണ്ണത്തേക്കാൾ ഉയർന്ന ലാഭം നൽകുന്നതിൽ വെള്ളി നിലവിൽ മുന്നിലാണ്. 2023 ഒക്ടോബറിന് ശേഷം മാത്രം വെള്ളിയുടെ വിലയിൽ 163 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. വരുംവർഷത്തിലും വെള്ളി റെക്കോർഡുകൾ ഭേദിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

‘കൊമേഴ്‌സ് ബാങ്ക്’ (Commerzbank) നൽകുന്ന സൂചനകൾ പ്രകാരം 2026-ഓടെ വെള്ളി വില ഔൺസിന് 59 ഡോളർ വരെ എത്തിയേക്കും. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വെള്ളി വില 65 ഡോളർ വരെ എത്താമെന്നും നിരീക്ഷകർ പ്രവചിക്കുന്നു.

വ്യവസായ മേഖലയിൽ വെള്ളിയുടെ ഡിമാൻഡ് വർദ്ധിക്കുന്നതാണ് ഇവയുടെ കുതിപ്പിന് പ്രധാന കാരണം. സോളാർ പാനലുകൾക്ക് പുറമെ മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇതിന് അനുസരിച്ചുള്ള ഉൽപാദനം നടക്കാത്ത് വെള്ളി വിലയുടെ ആക്കം കൂട്ടി.

കൂട്ടത്തിൽ ഫെഡ് ബാങ്ക് പലിശ നിരക്ക് കുറച്ചതും വെള്ളി വിലയുടെ മുന്നേറ്റത്തിന് ശക്തി നൽകുന്നുണ്ട്. സൗരോർജ്ജ മേഖലയിലെ ആവശ്യവും മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. സോളാർ മേഖലയിലെ വെള്ളിയുടെ ആവശ്യം ഈനാളുകളിൽ 158 ശതമാനം വർദ്ധിച്ച് 243.7 ദശലക്ഷം ഔൺസിലെത്തിയിട്ടുണ്ട്.

ഇക്കാരണങ്ങളാൽ വരും വർഷങ്ങളിലും വെള്ളിയുടെ വിപണി ഉണർവിൽ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിക്ഷേപമെന്ന നിലയിൽ വെള്ളിക്ക് വരും കാലങ്ങളിൽ വലിയ സാധ്യതകളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം