Silver: വെള്ളി ഇനിയും വാങ്ങിയില്ലേ? സ്വ‍ർണം അല്ല, 2026ൽ താരം ഇവരാണേ…

Silver Price Forecast for 2026: കറൻസികളുടെ മൂല്യം ഇടിയുമ്പോൾ സ്വർണ്ണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവയിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. ചെറിയ രീതിയിലെങ്കിലും വെള്ളി വാങ്ങി സൂക്ഷിക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക സുരക്ഷിതത്വം നൽകും.

Silver: വെള്ളി ഇനിയും വാങ്ങിയില്ലേ? സ്വ‍ർണം അല്ല, 2026ൽ താരം ഇവരാണേ...

Silver

Published: 

28 Dec 2025 | 05:19 PM

വരുംവർഷത്തിൽ വെള്ളി വില റെക്കോർഡുകൾ തകർക്കുമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനും ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി. അടുത്തിടെ വില ഔൺസിന് 70 ഡോളറിന് മുകളിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപകർക്ക് ഗുണകരമായ നിർദ്ദേശങ്ങളുമായി കിയോസാക്കി രം​ഗത്തെത്തിയത്.

വെള്ളിയുടെ കുതിപ്പ് തുടങ്ങിയിട്ടേയുള്ളൂ എന്നും വാങ്ങാൻ ഇനിയും വൈകിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. 2026-ഓടെ വെള്ളിയുടെ വില ഔൺസിന് 70 ഡോളറിൽ നിന്ന് 200 ഡോളറിലേക്ക് വരെ ഉയർന്നേക്കാമെന്നും റോബർട്ട് കിയോസാക്കി പ്രവചിക്കുന്നു. സ്വർണ്ണത്തേക്കാൾ വേഗത്തിൽ ലാഭം തരാൻ വെള്ളിക്കാവുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

കൂടാതെ, കറൻസികളുടെ മൂല്യം ഇടിയുമ്പോൾ സ്വർണ്ണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവയിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. ചെറിയ രീതിയിലെങ്കിലും വെള്ളി വാങ്ങി സൂക്ഷിക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നും കിയോസാക്കി വ്യക്തമാക്കുന്നു.

 

നിലവിൽ വെള്ളി വില റെക്കോർഡുകൾ‌ തകർത്ത് മുന്നേറുകയാണ്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 274 രൂപയും കിലോഗ്രാമിന് 2,74,000 രൂപയുമാണ്. ചെന്നൈ, കോയമ്പത്തൂർ‌ എന്നിവിടങ്ങളിലും സമാനമായ വിലയാണ്. എന്നാൽ ഡൽഹി, ബെം​ഗളൂരു, മുംബൈ എന്നീ ന​ഗരങ്ങളിൽ ഗ്രാമിന് 251 രൂപയും കിലോഗ്രാമിന് 2,51,000 രൂപയുമാണ് വില.

ALSO READ: 1 പവന്‍ സ്വര്‍ണം 2 ലക്ഷത്തിലേക്ക്; ഉടന്‍ വിലക്കുറവ് പ്രതീക്ഷിക്കേണ്ട

വ്യാവസായിക ആവശ്യങ്ങൾ കൂടിയതാണ് സ്വർണ്ണത്തേക്കാൾ വേഗത്തിൽ വെള്ളിയുടെ വില ഉയരാൻ കാരണമായത്. സോളാർ പാനലുകൾ, ഇലക്ട്രോണിക്സ് എന്നിവയിൽ വെള്ളിയുടെ ഉപയോഗം വർദ്ധിക്കുന്നത് വില കയറ്റത്തിന് കരുത്തേകുന്നുണ്ട്.

ഫോണിൽ സൗണ്ട് കുറവാണോ? ഈ ട്രിക്ക് ചെയ്താൽ മതി
2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ