Silver Rate Forecast: സ്വർണം വഴിമാറി, ഇനി വെള്ളി തിളക്കം, വരും ആഴ്ചയിൽ വില എങ്ങോട്ട്?
Silver Price Forecast: വ്യവസായ മേഖലയിലെ ഡിമാൻഡും ഫെഡ് റിസർവ് പലിശ നിരക്കിലെ പ്രതീക്ഷകളുമാണ് വില കുതിപ്പിന് കാരണം. സോളാർ, ഇലക്ട്രോണിക്സ്, ക്ലീൻ എനർജി വ്യവസായങ്ങളിൽ നിന്നുള്ള ഡിമാൻഡ് അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.
സ്വർണം, വെള്ളി ലോഹങ്ങൾ നേട്ടമുണ്ടാക്കിയ വർഷമാണ് 2025. റെക്കോർഡ് കുതിപ്പാണ് ഇരുലോഹങ്ങളും ചേർന്നുണ്ടാക്കിയത്. പ്രത്യേകിച്ച് വെള്ളി അത്ഭൂതപൂർവ്വമായ കുതിച്ചുചാട്ടമാണ് നടത്തിയത്. ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരവും സാമ്പത്തികവുമായ മാറ്റങ്ങളാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
2025 ഒക്ടോബറില്‍, വെള്ളി വില ചരിത്രത്തിലാദ്യമായി ഔണ്‍സിന് 50 ഡോളര്‍ മറികടന്നിരുന്നു. ഏങ്കിലും പിന്നീട് ഏകദേശം 47 ഡോളര്‍ എന്ന നിലയിൽ വെള്ളി താഴ്ന്നു. എന്നാൽ കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിലാണ് വെള്ളി വില രേഖപ്പെടുത്തിയത്. ഒക്ടോബറിനെ അപേക്ഷിച്ച് 15% വർദ്ധനവാണ് ഈ മാസം സംഭവിച്ചത്.
ALSO READ: സ്വർണം തോറ്റു, വെള്ളി വില സര്‍വകാല റെക്കോഡില്‍; അപ്രതീക്ഷിത കുതിപ്പിന് കാരണമിത്…
ഈ ഉയർച്ച ഒരു ട്രെൻഡായിരിക്കും എന്നാണ് വിലയിരുത്തൽ. വ്യവസായ മേഖലയിലെ ഡിമാൻഡും ഫെഡ് റിസർവ് പലിശ നിരക്കിലെ പ്രതീക്ഷകളുമാണ് വില കുതിപ്പിന് കാരണം. സോളാർ, ഇലക്ട്രോണിക്സ്, ക്ലീൻ എനർജി വ്യവസായങ്ങളിൽ നിന്നുള്ള ഡിമാൻഡ് അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. എന്നാൽ ഡിമാൻഡ് കൂടുമ്പോഴും വിതരണം പരിമിതമാണ്. വെള്ളി വിപണി നിലവിൽ ഒരു ഘടനാപരമായ കമ്മിയിലാണ് (Structural Deficit) തുടരുന്നത്.
ഷോർട്ട് കവറിങ് ഉയർന്നതും, സ്ഥിരമായി ഹയർ ഹൈ രൂപപ്പെട്ടതും വെള്ളിവിലയുടെ റാലിക്ക് പ്രചോദനമായിട്ടുണ്ട്. വെള്ളി വില വരും സെഷനുകളിൽ $58 – $60 – $65 നിലവാരത്തിലേക്ക് എത്തിയേക്കാമെന്ന് എൻറിച്ച് മണിയുടെ സി ഇ ഒ പൊന്മുടി ആർ പറയുന്നു. വരുംആഴ്ചയിൽ വെള്ളി വില 1,78,000–1,80,000 എന്ന നിലവാരത്തിലേക്ക് എത്തിയേക്കാം. യു.എസ്. സാമ്പത്തിക ഡാറ്റയും ഡിസംബറിൽ നടക്കുന്ന ഫെഡറൽ റിസർവ് യോഗവും വെള്ളി വിലയിൽ നിർണായകമാകും.