Silver Rate: സ്വർണം പോയാൽ വെള്ളി എന്നാണോ? ഇന്നത്തെ വില അറിഞ്ഞിട്ട് തീരുമാനിക്കാം!

Silver Rate Today: ദീപാവലിക്ക് ശേഷം വെള്ളിയുടെ ആവശ്യകത നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും വിവാഹ, ഉത്സവ സീസൺ അടുക്കുന്നതിനാൽ ആവശ്യം വീണ്ടും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Silver Rate: സ്വർണം പോയാൽ വെള്ളി എന്നാണോ? ഇന്നത്തെ വില അറിഞ്ഞിട്ട് തീരുമാനിക്കാം!

Silver Rate

Updated On: 

10 Nov 2025 11:03 AM

സ്വർണത്തോടൊപ്പം വെള്ളി വിലയും ദിവസംതോറും മാറിമറിയുകയാണ്. വ്യാവസായിക തലത്തിൽ വെള്ളിയുടെ ഡിമാൻഡ് വർദ്ധിക്കുന്നത് വില ഉയരാൻ കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെ വെള്ളി വില എത്രയാണെന്ന് പരിശോധിക്കാം…

ഇന്ന് കേരളത്തിൽ വെള്ളി വില ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്. കഴിഞ്ഞ ദിവസം കിലോ​ഗ്രാമിന് 1,65,000 രൂപയായിരുന്നു വില. ചെന്നൈയിലും 1,67,000 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുംബൈ, ഡൽഹി, കൊൽക്കത്ത, ബാം​ഗ്ലൂൾ, പൂനെ, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കിലോയ്ക്ക് 1,55,000 രൂപ നിരക്കിലാണ് വ്യാപാരം. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കേരളത്തിന് സമാനമായി 1,67,000 യാണ് രേഖപ്പെടുത്തിയത്.

ALSO READ: സ്വർണം പണി പറ്റിച്ചു! ഞെട്ടിക്കുന്ന കുതിപ്പ്, ഇന്ന് കൊടുക്കേണ്ടത് ഇത്രയും രൂപ

 

വെള്ളി വിലയുടെ വർദ്ധനവിന് കാരണം

 

വ്യാവസായിക തലത്തിൽ വെള്ളിയുടെ ആവശ്യം അതിവേഗം വർദ്ധിക്കുന്നതാണ് വില വർദ്ധിക്കാനുള്ള പ്രധാന കാരണം. ആഭരണങ്ങളിലും പാത്രങ്ങളിലും മാത്രമല്ല, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സോളാർ പാനലുകൾ എന്നിവയിലും വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ കഴിഞ്ഞ ഒരു വർഷമായി വെള്ളി വിലയിൽ ഗണ്യമായ വർദ്ധനവാണ് സംഭവിച്ചത്.

ദീപാവലിക്ക് ശേഷം വെള്ളിയുടെ ആവശ്യകത നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും വിവാഹ, ഉത്സവ സീസൺ അടുക്കുന്നതിനാൽ ആവശ്യം വീണ്ടും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത് വരും മാസങ്ങളിൽ വെള്ളി വിലയിൽ വലിയ കുതിപ്പിന് കാരണമാകുമെന്നാണ് സൂചന.

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ