Small Cap Mutual Fund: 10 വര്‍ഷം കൊണ്ട് മികച്ച റിട്ടേണ്‍; ആ സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ ഇവയാണ്
Best Small Cap Funds: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എസ്‌ഐപി വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ കൈവരിച്ച സ്‌മോള്‍ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ പരിചയപ്പെടാം. 15,000 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടം ഉണ്ടാക്കിയ ഫണ്ടുകള്‍ ചുവടെ കൊടുത്തിരിക്കുന്നു.

പ്രതീകാത്മക ചിത്രം
മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായ എസ്‌ഐപികളില്‍ നിക്ഷേപിക്കുന്ന ആളുകളാണ് ഇന്ന് ഭൂരിഭാഗം പേരും. ഒരു ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും അതിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച റിട്ടേണ്‍ നിക്ഷേപകന് സമ്മാനിച്ച ഒട്ടേറെ സ്‌മോള്‍ക്യാപ് ഫണ്ടുകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചയ്‌ക്കൊപ്പം തന്നെ ഉയര്‍ന്ന റിസ്‌ക്കും സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ക്കുണ്ട്. എന്നാല്‍ വിപണി ഉയരുന്നതോടൊപ്പം വേഗത്തില്‍ വളര്‍ച്ച കൈവരിക്കാനും ഇവയ്ക്കാകുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എസ്‌ഐപി വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ കൈവരിച്ച സ്‌മോള്‍ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ പരിചയപ്പെടാം. 15,000 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടം ഉണ്ടാക്കിയ ഫണ്ടുകള്‍ ചുവടെ കൊടുത്തിരിക്കുന്നു.
ക്വാണ്ട് സ്‌മോള്‍ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍
26.34 ശതമാനം വാര്‍ഷിക എസ്‌ഐപി റിട്ടേണ്‍ ക്വാണ്ട് ഫണ്ട് നല്‍കി. 29,629 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്യുന്നു. 2025 ജൂലൈ 30ലെ കണക്കനുസരിച്ച് അറ്റ ആസ്തി മൂല്യം 280.9626 രൂപയായിരുന്നു. 2013 ജനുവരിയില്‍ ആരംഭിച്ചതിന് ശേഷം ഈ ഫണ്ട് 18.26 ശതമാനം വാര്‍ഷിക വരുമാനം നല്‍കി.
0.66 ശതമാനം ചെലവ് അനുപാതത്തില്‍ ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ എസ്‌ഐപി തുക 1,000 രൂപയും ഏറ്റവും കുറഞ്ഞ ലംപ്‌സനം നിക്ഷേപം 5,000 രൂപയുമാണ്. പത്ത് വര്‍ഷത്തെ കാലയളവില്‍ പ്രതിമാസം 15,000 രൂപ നിക്ഷേപം നടത്തിയത് 18,00,000 രൂപയായി വളര്‍ന്നു. ആകെ വരുമാനം 73.02 ലക്ഷം രൂപ.
നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍
24.64 ശതമാനം വാര്‍ഷിക എസ്‌ഐപി റിട്ടേണ്‍ നല്‍കി. 66,602 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്യുന്നു. അറ്റ ആസ്തി മൂല്യം 191.06 രൂപ. 0.64 ശതമാനം ചെലവ് അനുപാതമുള്ള ഈ ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ എസ്‌ഐപി നിക്ഷേപം 500 രൂപയില്‍ ആരംഭിക്കുന്നു.
പത്ത് വര്‍ഷത്തിനുള്ളില്‍ പ്രതിമാസം 15,000 രൂപ വീതം നിക്ഷേപിച്ചപ്പോള്‍ ആകെ റിട്ടേണ്‍ ലഭിച്ചത് 66.63 ലക്ഷം രൂപ.
ആക്‌സിസ് സ്‌മോള്‍ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍
22.54 ശതമാനം വാര്‍ഷിക എസ്‌ഐപി റിട്ടേണ്‍ നല്‍കി. യൂണിറ്റ് വില 123.62 രൂപ. 26,379 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. 0.56 ശതമാനം ചെലവ് അനുപാതത്തില്‍ ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ എസ്‌ഐപി നിക്ഷേപം 500 രൂപയും ലംപ്‌സം നിക്ഷേപം 1,000 രൂപയുമാണ്.
പത്ത് വര്‍ഷം കൊണ്ട് 15,000 രൂപയുടെ നിക്ഷേപം 59.47 ലക്ഷമായി വളര്‍ന്നു.
Also Read: SIP Retirement Planning: 50 വയസില്‍ 4 കോടി രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം?
എച്ച്ഡിഎഫ്‌സി സ്‌മോള്‍ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍
21.99 ശതമാനം വാര്‍ഷിക എസ്‌ഐപി റിട്ടേണ്‍ നല്‍കി. 35,781 കോടി രൂപയാണ് ഫണ്ട് വലുപ്പം. അറ്റ ആസ്തി മൂല്യം 161.52 രൂപ. 0.71 ശതമാനം ചെലവ് അനുപാതത്തില്‍ ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ എസ്‌ഐപി നിക്ഷേപം 500 രൂപയും ഏറ്റവും കുറഞ്ഞ ലംപ്‌സം നിക്ഷേപം 1,000 രൂപയുമാണ്.
പത്ത് വര്‍ഷത്തിനിടെ 15,000 രൂപയുടെ നിക്ഷേപം 57.72 ലക്ഷം രൂപയായി വളര്‍ന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.