Supplyco: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും

Supplyco Navratri Holiday: കഴിഞ്ഞയാഴ്ച മുതല്‍ പുതുക്കിയ നിരക്കില്‍ സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങളുടെ വില്‍പന ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ തുവരപരിപ്പ്, ചെറുപയര്‍ എന്നിവ വിലക്കുറവിലാണ് വില്‍ക്കുന്നത്.

Supplyco: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും

സപ്ലൈകോ

Published: 

29 Sep 2025 15:30 PM

തിരുവനന്തപുരം: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പനശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലേക്ക് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഇതോടെ ജനങ്ങള്‍ക്ക് സാധിക്കും.

കഴിഞ്ഞയാഴ്ച മുതല്‍ പുതുക്കിയ നിരക്കില്‍ സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങളുടെ വില്‍പന ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ തുവരപരിപ്പ്, ചെറുപയര്‍ എന്നിവ വിലക്കുറവിലാണ് വില്‍ക്കുന്നത്. ഇവയ്ക്ക് പുറമെ വെളിച്ചെണ്ണയുടെ വിലയും കുറച്ചു.

88,85 രൂപ നിരക്കിലാണ് നിലവില്‍ തുവരപരിപ്പ്, ചെറുപയര്‍ എന്നിവയുടെ വില്‍പന. ശബരി വെളിച്ചെണ്ണ സബ്‌സിഡിയുള്ളതിന് ലിറ്ററിന് 20 രൂപ കുറച്ച് 319 രൂപ നിരക്കിലും, സബ്‌സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപ കുറച്ച് 359 രൂപ നിരക്കിലുമാണ് നിലവില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. ഇതിന് പുറമെ കേരഫെഡിന്റെ കേര വെളിച്ചെണ്ണ 429 ല്‍ നിന്ന് 419 ആയും കുറച്ചു.

Also Read: Supplyco Rice Sale: 25 രൂപയ്ക്ക് 20 കിലോ അരി; സപ്ലൈകോയില്‍ ഓഫര്‍ വില്‍പന അവസാനിച്ചിട്ടില്ല

ഒക്ടോബര്‍ മുതല്‍ ശബരി റൈസിന് പുറമെ 20 കിലോ അധിക അരിയും ജനങ്ങള്‍ക്ക് ലഭിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിലായിരിക്കും ഇവയുടെ വില്‍പന. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം സ്വന്തമാക്കാം. പുഴുക്കലരിയോ പച്ചരിയോ, ഏതാണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും