AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

Systematic Investment Plan: 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം എന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത. 100 രൂപയില്‍ തുടങ്ങി നിരവധി തുകകളിലുള്ള എസ്‌ഐപികള്‍ ലഭ്യമാണ്. ഓരോ മാസവും ഒരു നിശ്ചിത തുക എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു നിക്ഷേപം വളര്‍ത്തിയെടുക്കാവുന്നതാണ്.

SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: meshaphoto/Getty Images Creative
shiji-mk
Shiji M K | Published: 03 Nov 2024 14:05 PM

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി എന്നത് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച മാര്‍ഗമാണ്. മറ്റ് മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് നിക്ഷേപത്തെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട എന്നതാണ് എസ്‌ഐപിയുടെ ഏറ്റവും മികച്ച വശം. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചോ സമയത്തെ കുറിച്ചോ ഒന്നും തന്നെ ആകുലപ്പെടാതെ അച്ചടക്കത്തോടെ നിക്ഷേപം നടത്താന്‍ എസ്‌ഐപി നിങ്ങളെ അനുവദിക്കും.

ഓരോ മാസവും ഒരു നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വീകരിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. ഈ തുകയില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് മാറ്റം വരുത്താവുന്നതാണ്. എസ്‌ഐപിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വയമേവ പണം ഡെബിറ്റ് ആകും.

100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം എന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത. 100 രൂപയില്‍ തുടങ്ങി നിരവധി തുകകളിലുള്ള എസ്‌ഐപികള്‍ ലഭ്യമാണ്. ഓരോ മാസവും ഒരു നിശ്ചിത തുക എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു നിക്ഷേപം വളര്‍ത്തിയെടുക്കാവുന്നതാണ്.

Also Read: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

എല്ലാ മാസവും 1000 രൂപ വെച്ച് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ തീര്‍ച്ചയായിട്ടും ഒരു കോടി രൂപയുടെ നിക്ഷേപം ഉണ്ടാക്കിയെടുക്കാവുന്നതാണ്. 1000, 3000, 5000 എന്നീ തുകകളുടെ എസ്‌ഐപികള്‍ നിങ്ങളെ കാലക്രമേണ ഒരു കോടി സമ്പാദ്യത്തിലേക്ക് ഉയര്‍ത്തുന്നു. പൊതുവേ ഒരുവിധം ആളുകളെല്ലാം 1000 രൂപ എസ്‌ഐപി ഉള്ളവരാണ്. എങ്കില്‍ നിങ്ങള്‍ക്ക് എത്ര വര്‍ഷം കൊണ്ട് 1 കോടി രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

35 വര്‍ഷ കാലയളവില്‍ 1000 രൂപ വെച്ച് പ്രതിമാസം നിങ്ങള്‍ നിക്ഷേപിക്കുകയും നിങ്ങള്‍ക്ക് 14 ശതമാനം പലിശ ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ 1.12 കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാവുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ വിവിധ സ്‌കീമുകള്‍ കൈവരിച്ച ആദായത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ തുക ലഭിക്കുന്നത്. 35 വര്‍ഷം കൊണ്ട് ഒരാള്‍ നിക്ഷേപിക്കുന്നത് ആകെ 4,20,000 രൂപയാണ്. എന്നാല്‍ കോമ്പൗണ്ടിഹ് പലിശ കൂടി പരിഗണിക്കുമ്പോള്‍ ലഭിക്കുന്ന തുക 1,08,12,486 രൂപയാണ്. ആകെ നിങ്ങളുടെ കയ്യിലേക്ക് ലഭിക്കുന്നത് 1,12,32,486 രൂപയുമായിരിക്കും. ഈ സഖ്യയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

Also Read: SIP-SWP: വെറും 12,000 രൂപ നിക്ഷേപിച്ചുകൊണ്ട് മാസം 75,000 നേടാം; എസ്‌ഐപി-എസ്ബ്ല്യൂപി കോംബോ വെറുതെയാകില്ല

3,000 രൂപ വെച്ച് പ്രതിമാസം നിക്ഷേപിക്കുന്ന ഒരാള്‍ക്ക് വെറും 27 വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാവുന്നതാണ്. നിങ്ങളുടെ നിക്ഷേപത്തിന് 14 ശഥമാനം റിട്ടേണ്‍സ് ലഭിക്കുന്നുണ്ടെങ്കില്‍ പലിശയിനത്തില്‍ മാത്രം 99,19,599 രൂപ നിങ്ങള്‍ക്ക് ലഭിക്കും. ആകെ നിക്ഷേപിക്കുന്നത് 9,72,000 രൂപയാണ്. നിങ്ങളെ കൈകളിലേക്കെത്തുന്ന ആകെ സമ്പാദ്യം 1,08,91,599 രൂപയും.

ഇനി 5,000 രൂപയാണ് നിങ്ങള്‍ സമ്പാദിക്കുന്നതെങ്കില്‍ 23 വര്‍ഷം കൊണ്ട് നിങ്ങള്‍ കോടീശ്വരനാകും. 5000 രൂപയുടെ നിക്ഷേപം 23 വര്‍ഷം ആകുമ്പോള്‍ തന്നെ 13,80,000 രൂപയാകും, പിന്നീട് നിങ്ങളുടെ 14 ശതമാനം റിട്ടേണ്‍സ് പലിശയിനത്തില്‍ ലഭിക്കുന്നത് 88,37,524 രൂപയുമായിരിക്കും, അങ്ങനെ ആകെ 1,02,17,524 രൂപ നിങ്ങള്‍ക്ക് 23 വര്‍ഷത്തിന് ശേഷം ലഭിക്കുന്നതാണ്.