Union Budget 2026: വരുന്നത് ‘വിശ്രമമില്ലാ’ത്ത ഞായറാഴ്ച; രാജ്യം കാത്തിരിക്കുന്ന ബജറ്റ് എപ്പോള്‍, എവിടെ കാണാം?

When and Where to watch Union Budget 2026: കേന്ദ്ര ബജറ്റിനായി കാതോര്‍ത്ത് രാജ്യം. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകത ഇത്തവണയുണ്ട്.

Union Budget 2026: വരുന്നത് വിശ്രമമില്ലാത്ത ഞായറാഴ്ച; രാജ്യം കാത്തിരിക്കുന്ന ബജറ്റ് എപ്പോള്‍, എവിടെ കാണാം?

Nirmala Sitharaman

Updated On: 

30 Jan 2026 | 08:13 PM

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഞായറാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനായി കാതോര്‍ത്ത് രാജ്യം. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകത ഇത്തവണയുണ്ട്. കേന്ദ്ര ബജറ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ‘ഹൽവ ചടങ്ങ്’ ജനുവരി 27-ന് നോർത്ത് ബ്ലോക്കിലെ ബജറ്റ് പ്രസ്സിൽ നിർമ്മല സീതാരാമന്റെ സാന്നിധ്യത്തിൽ നടന്നു.

ജനുവരി 28 ന്, പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ജനുവരി 29 ന് ധനമന്ത്രി 2026 ലെ സാമ്പത്തിക സർവേ മേശപ്പുറത്ത് വച്ചു.

ബജറ്റ് എപ്പോള്‍, എവിടെ കാണാം?

ഞായറാഴ്ച (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് പാർലമെന്റിൽ നിര്‍മ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റിന്റെ തത്സമയ സംപ്രേക്ഷണം ടിവി9 മലയാളത്തിന്റെ യൂട്യൂബ് ചാനലില്‍ കാണാം. തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളം ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും ലഭ്യമാകും.

കൂടാതെ, സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിൽ വിവിധ ഭാഷകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ദൂരദർശനിലും തത്സമയ സംപ്രേക്ഷണം ലഭ്യമാണ്. indiabudget.gov.in എന്ന വെബ്സൈറ്റിലും പിഐബി, ധനമന്ത്രാലയം എന്നിവയുടെ സോഷ്യൽ മീഡിയ പേജുകളിലും വിശദാംശങ്ങള്‍ ലഭ്യമാകും.

Also Read: Budget 2026: സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്…; 2026ലെ ബജറ്റില്‍ പ്രതീക്ഷകളേറെയാണ്‌

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമൊബൈൽ, പ്രതിരോധം, ഇലക്ട്രോണിക്സ്, അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ, പുനരുപയോഗ ഊർജ്ജം, നഗരവികസനം തുടങ്ങിയ മേഖലകള്‍ക്ക് ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷ. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ഫെബ്രുവരി 13 ന് അവസാനിക്കും, രണ്ടാം പകുതി മാർച്ച് 9 ന് ആരംഭിക്കും. ഏപ്രിൽ 2 ന് സമാപിക്കും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്