Aadhaar Card Update: അവസാനം പണിയാകരുത്; ആധാറില്‍ നവംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍
PAN Card Linking with Aadhaar: നവംബര്‍ 1 മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പന്‍ എന്നിവ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ പരിഷ്‌കരിക്കാനാകും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ വിശദമായി പരിശോധിക്കാം.

ആധാര്‍
നവംബര്‍ 1 മുതല്‍ ആധാറുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം. ആധാര്‍ അപ്‌ഡേറ്റ് ഇനി മുതല്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ സാധിക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. നവംബര്‍ 1 മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പന്‍ എന്നിവ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ പരിഷ്‌കരിക്കാനാകും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ വിശദമായി പരിശോധിക്കാം.
ആധാര്‍ അപ്‌ഡേറ്റുകള്‍
ആധാര്‍ ഉടമകള്‍ക്ക് പേര്, വിലാസം, ജനനത്തീയതി, കോണ്‍ടാക്ട് നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഇനി വളരെ എളുപ്പത്തില്‍ ഓണ്‍ലൈനായി മാറ്റാന്‍ സാധിക്കുന്നതാണ്. ഇവ മാറ്റുന്നതിനായി വിവിധ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതുമില്ല. എന്നാല്‍ വിരലടയാളങ്ങള്‍, ഐറിസ് സ്‌കാനുകള്‍, ഫോട്ടോ മാറ്റുന്നത് ഉള്‍പ്പെടെയുള്ള ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്കായി അംഗീകൃത ആധാര്‍ സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതാണ്.
പുതിയ ഫീസ്
ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പുതിയ ഫീസ് ഘടനയുമുണ്ട്. ജനസംഖ്യാ വിശദാംശങ്ങള്‍ മാറ്റുന്നതിന് 75 രൂപ, ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്ക് 125 രൂപ. 5നും 7നും 15 നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ബയോമെട്രിക് സേവനം ലഭിക്കുന്നതാണ്.
പാന്‍ കാര്‍ഡ് ലിങ്കിങ്
2026 ജനുവരി 1 ന് മുമ്പ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചിരിക്കണം. അല്ലാത്തവരുടെ പാന്‍ കാര്‍ഡ് ജനുവരി ഒന്നിന് ശേഷം സജീവമായിരിക്കില്ല. പാന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡ് പ്രമാണീകരണവും ആവശ്യമാണ്. വേഗത്തിലുള്ളതും പേപ്പര്‍ രഹിതവുമായ ഐഡന്റിറ്റി സ്ഥിരീകരണം പ്രക്രിയ ഉറപ്പാക്കുന്നതിനായി വീഡിയോ കോള്‍ അല്ലെങ്കില്‍, ഒടിപി, നേരിട്ടുള്ള ആധാര്‍ സ്ഥിരീകരണം പോലുള്ള ഇ കെവൈസി ഓപ്ഷനുകള്‍ പിന്തുടരാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്.