Vande Bharat Sleeper Train: വന്ദേ ഭാരത് സ്ലീപ്പർ, പുതപ്പിൽ പോലും പുതുമ; ഇനിയുമുണ്ട് പ്രത്യേകതകളേറെ

Viral Video of Vande Bharat Sleeper: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ട്രെയിനിലെ പുതപ്പുകളിൽ വരുത്തിയിരിക്കുന്ന മാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Vande Bharat Sleeper Train: വന്ദേ ഭാരത് സ്ലീപ്പർ, പുതപ്പിൽ പോലും പുതുമ; ഇനിയുമുണ്ട് പ്രത്യേകതകളേറെ

Vande Bharat Sleeper

Published: 

19 Jan 2026 | 08:54 PM

ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ, രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിയിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ പുതപ്പുകളിൽ വരുത്തിയിരിക്കുന്ന മാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ട്രെയിൻ യാത്രകളിൽ നൽകുന്ന പുതപ്പുകൾ ശുചിത്വമില്ലാത്തതാണെന്ന പരാതി യാത്രക്കാർക്കിടയിൽ പതിവാണ്. ഇതിന് പരിഹാരമായി, വിദേശ രാജ്യങ്ങളിലെ വിമാനങ്ങളിലും ട്രെയിനുകളിലും കാണപ്പെടുന്ന ‘റിമൂവബിൾ കവറുകൾ’ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലും അവതരിപ്പിച്ചിരിക്കുകയാണ്.

പുതപ്പിന് മുകളിൽ എളുപ്പത്തിൽ മാറ്റി കഴുകാൻ സാധിക്കുന്ന ഒരു കവർ ഉണ്ടായിരിക്കും. ഓരോ യാത്രയ്ക്ക് ശേഷവും ഈ കവർ മാത്രം മാറ്റി പുതിയത് ഇടാൻ സാധിക്കും. സാധാരണ കമ്പിളി പുതപ്പുകൾ ശരീരത്തിൽ തട്ടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ ഈ കവറുകൾ സഹായിക്കും. മൃദുവായ തുണി കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

 

സ്ലീപ്പർ ട്രെയിനിലെ മറ്റ് സൗകര്യങ്ങൾ

കൂടുതൽ കുഷ്യനുള്ള സുഖപ്രദമായ ബെർത്തുകൾ.

രാത്രികാലങ്ങളിൽ യാത്രക്കാർക്ക് തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സെൻസർ അധിഷ്ഠിത ലൈറ്റുകൾ.

കോച്ചുകൾക്കിടയിലുള്ള വാതിലുകൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കും.

ബയോ വാക്വം ടോയ്‌ലറ്റുകളും ടച്ച്-ഫ്രീ ടാപ്പുകളും.

പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകൾ

ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലേകൾ

സിസിടിവി നിരീക്ഷണം

സാധാരണ രാജധാനി അല്ലെങ്കിൽ മെയിൽ/എക്സ്പ്രസ് സ്ലീപ്പർ ട്രെയിനുകളേക്കാൾ ഉയർന്ന നിരക്കാണ് വന്ദേ ഭാരത് സ്ലീപ്പറിന്റേത്. ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഓൺബോർഡ് സേവനങ്ങളും ഉൾപ്പെടുന്നുണ്ട്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ