Crude Oil Price: ഇറാൻ എണ്ണ ഇല്ലെങ്കിൽ ഇന്ത്യക്കൊരു ബാക്കപ്പ് പ്ലാനുണ്ട്, സഹായിക്കാൻ ഇവരും
Crude Oil Price Updates : റഷ്യ- ഉക്രെൻ യുദ്ധം ആരംഭിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ഇതോടെ റഷ്യൻ അസംസ്കൃത എണ്ണ കിഴിവിൽ ലഭിക്കാൻ തുടങ്ങി. ഈ അവസരം ഇന്ത്യ പൂർണ്ണമായും മുതലെടുത്ത് റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ ഇറക്കുമതി ചെയ്തു.
ഇറാനിലെ അമേരിക്കൻ ആക്രമണം അന്തരാഷ്ട്ര ക്രൂഡോയിൽ വിപണിയിൽ തെല്ല് ആശങ്കയുണ്ടാക്കുന്നുണ്ട്. എണ്ണ കൈമാറ്റം ചെയ്യപ്പെടുന്ന പ്രധാന കപ്പൽ ചാലുകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ച് കഴിഞ്ഞു. ഇത് ഇന്ത്യക്ക് വലിയൊരു ഭീക്ഷണിയാകുമോ? അങ്ങനെയൊരു സാഹചര്യം വന്നാൽ ഇന്ത്യ എന്ത് ചെയ്യും? ഇന്ത്യയുടെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഇറാനാണ് നൽകുന്നത്. ഏങ്കിലും ഇറാനെ മാത്രമായി ഇന്ത്യ ഇക്കാര്യത്തിൽ ആശ്രയിക്കുന്നില്ല. മിഡിൽ ഈസ്റ്റിന് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഈ രാജ്യങ്ങളിൽ നിന്ന്
1.റഷ്യ (ഈ വർഷം ജൂണിൽ ഏറ്റവും കൂടുതൽ എണ്ണ ഇവിടെ നിന്നാണ് വന്നത്)
2.സൗദി അറേബ്യ
3.യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) – ഇത് ഒപെക് രാജ്യങ്ങളുടെ ഭാഗമാണ്, അവിടെ നിന്നാണ് വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
4. കുവൈറ്റ്
5. അമേരിക്ക (ഇവിടെ നിന്നുള്ള ഇറക്കുമതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു)
6. പശ്ചിമാഫ്രിക്ക (നൈജീരിയ, അംഗോള), ലാറ്റിൻ അമേരിക്ക (ബ്രസീൽ) തുടങ്ങിയ പ്രദേശങ്ങളെ ഇന്ത്യ ബാക്കപ്പ് ഓപ്ഷനുകളായി കണക്കാക്കുന്നു. ഖത്തറിൽ നിന്നാണ് ഇന്ത്യ വാതകം ഇറക്കുമതി ചെയ്യുന്നത്.
റഷ്യ-ഉക്രെൻ യുദ്ധത്തിന് മുമ്പ്
ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഇന്ത്യ ധാരാളം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ 2022 ഫെബ്രുവരിയിൽ റഷ്യ- ഉക്രെൻ യുദ്ധം ആരംഭിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ഇതോടെ റഷ്യൻ അസംസ്കൃത എണ്ണ കിഴിവിൽ ലഭിക്കാൻ തുടങ്ങി. ഈ അവസരം ഇന്ത്യ പൂർണ്ണമായും മുതലെടുത്ത് റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ ഇറക്കുമതി ചെയ്തു.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ?
2023–2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 232.5 ദശലക്ഷം മെട്രിക് ടൺ (എംഎംടി) അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു, ഇത് കഴിഞ്ഞ വർഷം ഇറക്കിയ 232.7 മെട്രിക് ടണ്ണിന് തുല്യമാണ്.
ലോകത്തിൽ ഏറ്റവും അധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. , 2023-24 ൽ 11,325 (പ്രതിദിനം 100 ബാരൽ) ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ ഉപഭോക്താവ്.
പെട്രോൾ പമ്പുകൾ കാലിയാകുമോ?
ഇക്കാര്യത്തിൽ ഭയത്തിൻ്റെ ആവശ്യമില്ലെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറയുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്നും ഇറക്കുമതിയുണ്ട്. ഇതിനുപുറമെ, ഇന്ത്യയിലും എണ്ണ ശേഖരമുണ്ട്. രാജ്യത്ത് അടുത്ത 75 ദിവസത്തേക്ക് ആവശ്യമുള്ള എണ്ണ ശേഖരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.