Gold Rate: ക്രിസ്മസ് കഴിഞ്ഞാല്‍ ഇങ്ങനെ ആകില്ല സ്വര്‍ണം; സംഭവിക്കാന്‍ പോകുന്നത്
Gold Price After Christmas 2025: 1 ലക്ഷത്തിനോട് അടുത്താണ് നിലവില്‍ സ്വര്‍ണവില, അത് എപ്പോള്‍ വേണെങ്കിലും കുതിച്ചുയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്രിസ്മസിലേക്ക് കേരളം കടക്കുന്നതോടെ സ്വര്‍ണവില എവിടെയെത്തുമെന്ന ചോദ്യം ഉപഭോക്താക്കളില്‍ ഉദിക്കുന്നു.

പ്രതീകാത്മക ചിത്രം
സ്വര്‍ണത്തെ ആഭരണമായി മാത്രം കാണുന്ന കാലം കഴിഞ്ഞു, നിക്ഷേപമായുള്ള സ്വര്‍ണത്തിന്റെ ആവശ്യകത കുതിക്കുകയാണ്. ആവശ്യകത മാത്രമല്ല, വിലയും കുതിച്ചുയരുന്നുണ്ട്. 2025 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്, 2026ല്‍ സ്വര്‍ണവില പിടിച്ചാല്‍ പോലും കിട്ടാത്ത ദൂരത്തിലേക്ക് ഉയരുമെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു.
1 ലക്ഷത്തിനോട് അടുത്താണ് നിലവില്‍ സ്വര്‍ണവില, അത് എപ്പോള്‍ വേണെങ്കിലും കുതിച്ചുയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്രിസ്മസിലേക്ക് കേരളം കടക്കുന്നതോടെ സ്വര്‍ണവില എവിടെയെത്തുമെന്ന ചോദ്യം ഉപഭോക്താക്കളില്‍ ഉദിക്കുന്നു.
ക്രിസ്മസിന് ശേഷമുള്ള സ്വര്‍ണവില
ഡിസംബര്‍ 24 ബുധനാഴ്ച ആഗോള ചരക്ക് വിപണികള്‍ അവധിയാണ്. അതിനാല്‍ തന്നെ വ്യാപാരത്തിലും വലിയ കുതിപ്പ് സംഭവിക്കില്ല. ഇതിനെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 10 ഗ്രാം സ്വര്‍ണത്തിന് 1,35,000 രൂപയില്‍ തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.
എന്നാല്‍ ഡിസംബര്‍ 25ന് ശേഷം സ്വര്‍ണവില കുതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പുതുവര്‍ഷം പിറക്കുന്നതിന് മുമ്പ് ആഗോളവിപണിയില്‍ സ്വര്‍ണം കൂടുതല്‍ കരുത്തുകാട്ടിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.
Also Read: Gold Rate Forecast: ക്രിസ്മസിന് സ്വർണം ഒരു ലക്ഷം തൊടുമോ? ഈയാഴ്ച വിലയിൽ സംഭവിക്കാൻ പോകുന്നത്….
2025ല്‍ സ്വര്‍ണം ഏകദേശം 65 ശതമാനത്തോളം വര്‍ധനവമാണ് വിലയില്‍ വരുത്തിയത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം ഉയര്‍ത്തിയത്, ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കലുകള്‍ എന്നിവയാണ് ഇതിന് വഴിവെച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,381 ഡോളറിലേക്ക് ഉയര്‍ന്ന് ചരിത്രമിട്ടതും ഈ വര്‍ഷം തന്നെ.